Wednesday, 9 November 2016

നീലി : ഒന്നാം അധ്യയം

നീണ്ടു കിടന്ന പാട വരമ്പത്തു കൂടെ
അയാൾ ചൂട്ടും കത്തിച്ചു നടക്കുന്നു.
തണുപ്പ് കൂടിയപ്പോൾ
അയാൾ
ഒരു ബീഡി കത്തിച്ചു
ആസ്വദിച്ചു വലിക്കുന്നു. പാട വരമ്പത്തു അർദ്ധനിലാവിൽ
കരിമ്പനകൾ കറുത്ത രൂപങ്ങളാവുന്നു.
കരിമ്പനക്കു താഴെ , അരയ്ക്കു താഴെ മുടിയുള്ള,
കണ്ണെഴുതിയ , പാല മണമുള്ള പെണ്ണ് നിൽക്കുന്നു.
ആലില പോലെ അരക്കെട്ടും , ആണി പോലത്തെ കണ്ണും
നിരയൊത്ത പല്ലും , ഉറച്ച മാറിടങ്ങളും ഉള്ള അവൾ
ചൂട്ടിന്റെ വെളിച്ചത്തിൽ അയാളോട്
ചുണ്ണാമ്പ് ചോദിക്കുന്നു. അയാൾ
ഒരു ബീഡി കൂടി കത്തിച്ചു അവളുടെ
മാർദ്ദവമേറിയ കൈകളിൽ പിടി മുറുക്കുന്നു.
അവളുടെ കരച്ചിൽ വക വെക്കാതെ അവളുടെ വസ്ത്രങ്ങൾ ഉരിയുന്നു.
മുടിയിൽ പിടിച്ചു വലിക്കുന്നു.
വാരി പുണരുന്നു , ചുണ്ടു ചുംബനങ്ങൾ തിരയുന്നു.
അവൾ തിരിച്ചു പുണരുന്നു. അയാളുടെ എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേൾക്കുന്നു.
അയാളുടെ കൈയും കാലും ഓരോന്നായി ഒടിയുന്നു.
ഉറക്കെ കരഞ്ഞ അയാളുടെ
നാക്കു അവൾ കടിച്ചു പറിക്കുന്നു.
ചുണ്ടിൽ ചുടു ചോരയുമായവൾ അവൾ
അയാളുടെ ചെവിയിൽ എന്തോ
പറയുന്നു.
അർദ്ധ ചന്ദ്രനെ മേഘം മറക്കുന്നു.
നേരം പുലരെ പാടത്തു പണിക്കു
ആളുകൾ വരുന്നു.
കരിമ്പനക്കു കീഴെ മുടിയും , നഖവും , പല്ലും കാണുന്നു.
" നീലി , നീലി എന്ന് ഉറക്കെ
നിലവിളിച്ചു അവർ ഓടുന്നു "
അയാളോട് അവൾ ചെവിയിൽ
പറഞ്ഞത് , ഒരുപാട് പെണുങ്ങൾ
ആണുങ്ങളോട് പറയാൻ ആഗ്രഹിച്ചതാണെന്നു കഥാകാരൻ പറയുന്നു.
കഥക്ക് പേരില്ല എങ്കിലും
അവളുടെ പേര് "നീലി" എന്ന്
പറയുന്നു.

(പറഞ്ഞു പഴകിയ കഥക്ക് കടപ്പാട് )
( പുതുമയുള്ള ശൈലിക്ക് "യക്ഷി " പേജിനോടും കടപ്പാട് )

No comments:

Post a Comment