കൊൽക്കത്ത , ഇതാ ഈ നഗരത്തിലേക്കുള്ള യാത്രക്ക് കണ്ടുകൂട്ടിയ സ്വപ്നങ്ങൾ ചെറുതല്ല... സത്യജിത് റേ , സ്വാമി വിവേകാനന്ദ , രബിന്ത്ര നാഥ് ടാഗോർ , സുബാഷ് ചന്ദ്രബോസ് , രാജ റാം മോഹൻ റോയ് , മദർ തെരേസ , ബിഭൂതി ഭൂഷൺ ബന്ദോപാധ്യയ് , ഋതുപർണ്ണ ഘോഷ് ഇങ്ങനെ എത്രപേരാണ് ഹൃദയത്തിൽ ആരാധന പത്രങ്ങളായി കണ്ടിരുന്നത് .. കൊൽക്കത്ത ഇവരുടേതാണ് , ഇവർ കൊൽക്കത്തയുടേതാണ്.... " സിറ്റി ഓഫ് ജോയ് " എന്ന് വിളിക്കുന്ന ഈ നഗരം , പൗരണികതയുടെ മഹാസ്മൃതികളിൽ ... കണ്ണുകൾ അടച്ചു ധ്യാനിക്കുന്ന ഒരു വയോധികനെ പോലെയാണ് , ചിലപ്പോൾ കണ്ണുകളിൽ ഒരു പ്രപഞ്ചം മൊത്തം കത്തി ജ്വലിക്കുന്ന ഒരു സുന്ദരിയായ നാടോടി പെൺകുട്ടിയെ പോലെയും തോന്നും ... പറഞ്ഞാൽ തീരാത്ത അത്രയുമാണ് ആ കൊൽക്കത്ത യാത്ര ... കൊൽക്കത്തക്കു ഒരു ആത്മാവ് ഉണ്ടെന്നു തോന്നുന്നു... അതിനെ തേടുന്നവർ തേടിപിടിക്കാനും , അവിടേക്കു എത്തിച്ചു ജീവിതത്തിന്റെയും , ചരിത്രത്തിന്റെയും .. കടുത്ത നിറങ്ങൾ ചാലിച്ച് , വിസ്മയത്തിന്റെയും , അനുഭൂതിയുടെയും തലങ്ങളിലേക്ക് ഉയർത്തി മോഹിപ്പിച്ചു നിർത്തുന്ന ഒരു മന്ത്രവാദിനിയെ പോലെ നമ്മൾ ആ മന്ത്രികതയിൽ ചലന്മാറ്റവരാക്കുന്നു. കൊൽക്കത്തയിലെ ഒരു ഇടവഴിയാണിത് ... വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഈ ഇടവഴിയിൽ നിങ്ങള്ക്ക് എന്തെങ്കിലും കൗതുകും തോന്നിയെങ്കിൽ ... ഉറപ്പിച്ചേക്കു ...ഈ നഗരം നിങ്ങളെ വശീകരിച്ചു തുടങ്ങി കഴിഞ്ഞു ...
No comments:
Post a Comment