Wednesday, 9 November 2016

ഒരു കോഴിക്കോട് യാത്ര

" യാത്രകളിൽ ചിലതു അങ്ങനെയാണ് എന്ന് തോന്നും. വലിയ പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതെ അപ്രത്യതിക്ഷിതമായി വന്നു കയറുന്ന ചിലതു. സൗഹൃദത്തിന്റെ നീണ്ട കൈകളാൽ എത്തി പിടിക്കുന്ന ചില യാത്രകൾ. എല്ലാ പെരുന്നാളും പോലെ ഈ പെരുന്നാളും ഷബീറീക്കയുടെ വീട്ടിൽ തന്നെ ആയിരുന്നു. അദ്ദേഹത്തിത്തിന്റെ കടയിൽ കൊല്ലങ്ങൾ കൊണ്ട് വളർന്നു വേര് പിടിച്ച ഒരു ചെറിയ സൗഹൃദ കൂട്ടായമയുണ്ട് ഷൊര്ണൂരിൽ. എന്തോ അവിടെ എല്ലാവരും ജാതിയും മതവും കൊണ്ടുനടക്കുന്ന , എന്നാൽ മനുഷ്യന്മാർ തിരിച്ചറിഞ്ഞു , പരസ്പരം സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌. പല കുടുംബ പശ്ചാത്തലങ്ങൾ , പല വിദ്യാഭ്യാസവും തൊഴിലും ഉള്ള , പല രൂചി ഭേദങ്ങൾ ഉള്ളവർ , പല ജാതിയിൽ ഉള്ളവർ , പല മതത്തിൽ ഉള്ളവർ അങ്ങനെ വിവേചനമില്ലാത്ത ഒരു സൗഹൃദം. അതിന്റെ തുടർച്ചയെന്നോണം ഒരു ദിവസം കോഴിക്കോട് പോയി. ശാന്തസുന്ദരമായ , പഴമയും പുതുമയുമുള്ള , രൂച്ചിയെന്ന അനുഭവത്തിന്റെ ( വ്യെക്തി പരമായ അനുഭവം മാത്രം ) സ്വർഗ്ഗമായ , ഉള്ളു നിറയെ സ്നേഹവും , താളത്തിൽ സംസാരിക്കുകയും ചെയ്യുന്നവരുടെ കോഴിക്കോട്. എന്തോ ഈ നഗരവുമായി വല്ലാത്ത അടുപ്പമാണ്. ഇവിടെ നിന്ന് അൽപ്പം വെള്ളം കുടിക്കുമ്പോഴോ , ഭക്ഷണം കഴിക്കുമ്പോഴോ വീട് പോലെ തോന്നുന്നത് , കോഴിക്കോട്ക്കാരുടെ പെരുത്ത മനസ്സിലെ ഒത്തിരി സ്നേഹം കാരണമെന്ന് തോന്നുന്നു. ഇവിടെ വന്നാൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഈ കടൽത്തീരം. രുചിയുടെ പുതുമയുള്ള വഴികളിലൂടെ നടന്നു കയറുന്നതു കൊണ്ടാണോ , അതോ ആ നഗരത്തിന്റെ ആത്മാവ് കൊണ്ടോ , ഈ തീരം ഒരു അനുഭൂതിയാണ്. പടിഞ്ഞാറ് തീരത്തിനോട് അടുത്ത് കിടക്കുന്ന ഏതൊരു തീരപ്രദേശത്തിന്റെയും (ഇന്ത്യ) , സ്വകാര്യ അഹങ്കാരമാണ് മൊഞ്ചത്തിയായ അറബി കടലും , ആ കടലിൽ കുങ്കുമം തൂവി താഴുന്ന സൂര്യനും. ഇതാ ഇവിടെ നിറങ്ങൾക്കു മണമുണ്ട് , നിറമുണ്ടു , ഇമ്പമുണ്ട് , രുചിയുമുണ്ട്. കാലങ്ങളോളം കണ്ടാലും മടുക്കാത്ത ഒന്നാണ് , ഒരു ആയുഷ്കാലം തളരാതെ തുടരുന്ന തിരമാലകൾ , അത് ജനിപ്പിക്കുന്ന കടൽ. ഇതാ ഇവിടെ ഒരു യാത്രികനെ സായ്നാഹം ജനിക്കുന്നു , ഈ  സായ്നാഹം നിനക്ക് വിധിക്കപ്പെട്ടതാണ് , ഇതിനാൽ അനുഗ്രഹിക്കപെട്ടു കൊള്ളുക." ( Asus zenphone 2ൽ , കൃതിമമായി നിറങ്ങൾ കൂട്ടി എടുത്ത നല്ല ഭംഗി തോന്നിയ ഒരു ചിത്രം )

No comments:

Post a Comment