Wednesday, 9 November 2016

ഡയറി

സർവ്വപ്രപഞ്ചത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങൾ അന്വേഷിച്ചു ഞാൻ ഗാഢഗൂഡം ചിന്തിച്ചു നടക്കുമ്പോഴാണ് , വീടിനു മുന്നിൽ സമ്പൽ സമൃദ്ധമായ പച്ചക്കറി തോട്ടം കണ്ടത് , ഞാൻ ഇങ്ങനെ തത്ത്വം പ്രസംഗിച്ചു നടക്കുന്ന നേരം അമ്മയും , വലിയമ്മയും , അനിയത്തിയുമൊക്കെ ചേർന്ന് കഷ്ടപ്പെട്ടത്തിന്റെ ഫലമാണ് ഇങ്ങനെ കായ്‌ച്ചും പൂത്തും സസന്തോഷം കഴിയുന്നത്. ലോകത്തിലെ സൃഷ്ടിച്ചു എടുക്കുന്നതിൽ സ്ത്രീ സമൂഹത്തിന്റെ അനിഷേധ്യവും , സിംഹാഭാഗവുമായുള്ള പങ്കിനെ ചൂണ്ടി കാട്ടുന്ന ഒരു ചെറു ഉദാഹരണം മാത്രമാണ് ഇത്. ലോകത്തെ സൃഷ്ടിച്ച അമ്മമാരെ നിങ്ങള്ക്ക് നന്ദി. അങ്ങനെ കൗതുക പൂർവ്വം പൂത്തോട്ടം വീക്ഷിച്ചു നിൽക്കെയാണ് ഈ മഹാനുഭാവൻ ശ്രദ്ധയിൽ പെട്ടത്. ലോകകാര്യങ്ങളെ  കുറിച്ച് എന്നെ പോലെ ചിന്തമഗ്നനായ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ സൗമ്യസ്വരൂപനും , അദ്ദേഹത്തിന്റെ ദർശനത്തിനു പാത്രീ ഭൂതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ധ്യാനത്തിന് തടസ്സം വരുത്താതെ ഞാൻ അദ്ദേഹത്തെ ഫോട്ടോയിൽ പകർത്തി. നെഞ്ച് അൽപ്പം ഉയർത്തി , തെല്ലും ഗൗരവം വിടാതെ , ചെറിയ ലോകങ്ങളിൽ ഹീറോയിസം കാണിച്ച ഇദ്ദേഹത്തിന്റെ പേര് എനിക്ക് അറിയില്ല എങ്കിലും , അതീവ സുന്ധരനായ ഇദ്ദേഹത്തെ ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തി കൊള്ളട്ടെ.

No comments:

Post a Comment