Wednesday, 9 November 2016

അനിയത്തിക്കൊരു കത്ത്

സമൂഹമാധ്യമങ്ങളിലും സഹോദര്യങ്ങൾ ഉണ്ട് , അങ്ങനെ ഒരു സഹോദരൻ തന്റെ  സഹോദരിക്ക് എഴുതിയ കത്ത്.

പ്രിയപ്പെട്ട അനിയത്തി ,
എത്രയും സ്നേഹത്തോടെയൊണ് കുറെ കാലമായി എഴുതണം എന്ന് വെച്ച ഈ എഴുത്തു ഞാൻ എഴുതുന്നത്. ഇത് ഒരു നന്ദി പറച്ചിലും , സ്നേഹവും , സൗഹൃദവും , ബഹുമാനവും , പരിലാളനയുമാണ്. അപരിച്ചതാരായ രണ്ടു പേരുടെ ഒരു സോഷ്യൽ മീഡിയ സൗഹൃദം എന്ന് മാത്രമാണ് നമ്മുടെ സൗഹൃദവും. എങ്ങനെ നമ്മൾ സംസാരിച്ചുവെന്നോ ? എന്തിനു സംസാരിച്ചു എന്നോ എന്നിക്ക് ഇപ്പോൾ ഓർമ്മ ഇല്ല  , പക്ഷെ അത് ഒരു അനിവാര്യതയായിരുന്നു എന്ന് എനിക്ക് തോന്നുന്നു , അത് സംഭവിക്കുകയായിരുന്നു. താങ്കളെ പോലെ ഒരു സുഹൃത്ത് , അത് എനിക്ക് കിട്ടിയ ഭാഗ്യകളിൽ ഒന്ന് ആണ് എന്ന് ഞാൻ പറയും , അത് അൽപ്പം പോലും പൈകിളി അല്ല എന്ന് പറയട്ടെ. എങ്ങു നിന്നോ ഉത്ഭവിച്ചു അതിസുന്ദരമായ ഒരു അരുവി പോലെ ഒഴുക്കിയ നമ്മുടെ സൗഹൃദം എനിക്ക് ഇന്നും അതിശയമാണ്. ജീവിതത്തിൽ തകർന്നപ്പോഴെല്ലാം , കണ്ണീർ വറ്റാതെ കരയുമ്പോഴും , അല്ലെങ്കിൽ എപ്പോഴും എന്നിക്ക് ഈ അനിയത്തി ഉണ്ടായിരുന്നു. നല്ല വാക്കുകൾ പറഞ്ഞും , മനോഹരമായി ചിരിച്ചും , ഒരു മാജിക്ക് എന്ന പോലെ എന്നെ തിരിച്ചു കൊണ്ട് വന്നിരുന്നു. തിരിച്ചു ഞാൻ ഒന്നും നൽക്കിയിരുന്നില്ല , എന്നോട് ഒന്നും ചോദിക്കുകയോ , പ്രതീക്ഷികയോ ചെയ്യാതെ , എന്നിൽ നിന്ന് ഒന്നും ലഭ്യമല്ല എന്ന് അറിഞ്ഞിട്ടും , സ്നേഹത്തിനു പകരം സ്നേഹം മാത്രം ചോദിച്ച എന്റെ അനിയത്തി , നിന്നോട് ഞാൻ എന്റെ നന്ദി എങ്ങനെ പറഞ്ഞു തീർക്കാൻ ആണ്. നിനക്ക് നല്ലതു വരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഈ സൗഹൃദം എന്നിയും തുടരട്ടെ എന്നും ഞാൻ ആഗ്രഹിക്കുന്നു. അനിയത്തി എന്ന് വിളിക്കുമ്പോഴും ഒരു ചേച്ചിയോടുള്ള ബഹുമാനമാണ് ഉള്ളത് എന്ന് പറയട്ടെ. നിന്നിൽ ഒരുപാട് നന്മകൾ ഞാൻ  കണ്ടു , പ്രായത്തിൽ കവിഞ്ഞ പക്വത കണ്ടും , വികാരങ്ങളിൽ പാകത കണ്ടു , പുഞ്ചിരിയിൽ നിറവും സത്യവും കണ്ടു. ഒരു തുറന്ന പുസ്തകം പോലെ എത്രയാണ് പഠിക്കാൻ. എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് പറയട്ടെ , ഉള്ളിൽ തട്ടിയാണ് എഴുതുന്നത് എങ്കിലും ഒന്നും നല്ല പോലെ വരുന്നില്ല , സന്തോഷമാണ് ഉള്ളു നിറയെ , നനയുന്ന കണ്ണുകൾ താങ്കൾ എന്നിൽ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ്. എന്നിയും ഒരുപാട് പറയാൻ ഉണ്ട് , അത് അടുത്ത കത്തിൽ ആവട്ടെ. ശാന്തയും ക്ഷമാശീലയുമായ പ്രിയ മാലാഖ കുഞ്ഞേ , താങ്കൾ മടിച്ചിയാണെന്നു അറിയാവുന്നത് കൊണ്ട് ഇത് മുഴുവൻ വായിക്കാൻ പോലും വഴിയില്ല , അപ്പോൾ തിരിച്ചൊരു മറുപടി ആർഭാടം എന്ന് അറിയാം. എങ്കിലും ചന്ദ്രൻ ഉദിക്കുന്ന ഒരു രാത്രി ആ മറുപടിക്കായി ഞാൻ കാത്തിരിക്കും. ഇല്ലെങ്കിലും ഒരു വിരോധവുമില്ല .
അങ്ങനെയെങ്കിൽ നിർത്തട്ടെ
എന്ന് സ്നേഹപൂർവം
ഏട്ടൻ

No comments:

Post a Comment