Thursday, 20 February 2014

പ്രതികാരം




കൌമാരം വിട്ടു യൌവനത്തിലേക്ക് വന്നപ്പോള്‍ തൊട്ടു...പക്വത എന്ന ഭാരം ചുമക്കുകയാണ്....അന്നം മുട്ടാത്തെ ഇരിക്കണേ ജോലിക്ക് പോണം..അങ്ങനെ പോണമെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണം ..ഉറക്കത്തിന്റെ സുഖം അറിയാത്ത മൊബൈല്‍ ഫോണ്‍ കൃത്യം 6 മണിക്കു ചിലച്ചു..ബോബ് മാര്‍ലേയുടെ പാട്ടു ആണ് അലാറം ടോണ്‍ ...ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയ ഒരു കീറാമുട്ടി ആണെന്ന് തോന്നി തുടങ്ങിയിരുന്നു ...ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കാന്‍ വേണ്ടി അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന വിചിത്രത..വായില്‍ ബ്രഷുമായി രാവിലെ തന്നെ പേപ്പര്‍ എടുത്തു ഒരു വായനയാകാം എന്ന് കരുതി ഉമ്മറത്ത്‌ ഇരുന്നതാണ്...ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍ പോയി എന്നാ വാര്‍ത്ത‍ വായിച്ചപ്പോ കാലിന്‍റെ മാംസളമായ ഭാഗത്ത്‌ ഒരു ഇടിമിന്നല്‍ വെട്ടിയ പോലെ തോന്നി..ക്ഷണം കൊണ്ട് തന്നെ അത് എന്നില്‍ അവേശിക്കുന്നത് ഞാന്‍ അറിഞ്ഞു ...ഒളിമ്പിക്സില്‍ ഹൈ ജമ്പ് ചാടുന്ന പോലെ ഞാന്‍ ഉയര്‍ന്നു ചാടി...പറന്നു എന്ന് പറഞ്ഞാല്‍ അധികമാവില്ല...നോക്കുമ്പോള്‍..വളഞ്ഞു പോളഞ്ഞു തറയിലൂടെ ഒരു കല്‍കുന്നന്‍(centipaid) പായുന്നു...27/11നു രാവിലെ ബുഷ്‌ ബിന്‍ ലാദനെ കണ്ടിരുന്നുവെങ്കില്‍ അയാളില്‍ സനിവേശിക്കപെടുംമായിരുന്ന വികാരങ്ങള്‍ എന്നിലും സംജാതമായി ...പ്രതികാരവും പകയും തലയിലേക്ക് പാഞ്ഞു കയറുന്നത് ഞാന്‍ ശ്രദ്ധിച്ചതായി ഓര്‍ക്കുന്നില്ല ..പക്ഷെ 2 ഇഞ്ച്‌ കനമുള്ള പുത്തന്‍ ഷൂസ് അതിന്റെ നട്ടെല്ല് ലക്ഷ്യമാകി (അതിനു നട്ടെല്ല് ഇല്ല എന്ന് അറിയാം..ഇത് ഞാന്‍ കരുതികൂടി സ്രഷ്ടിച്ച ഭീകരന്തരീക്ഷമാണ്) അടിച്ചപോള്‍ ..അത് തറയില്‍ അടിച്ചു ഉണ്ടാകുന്ന ഒച്ച ഞാന്‍ അറിഞ്ഞു..എന്റെ കൈ പല വട്ടം ഉയര്‍ന്നു ,താണു..ആ ശബ്ദം ചെമ്പട മുറുകുമ്പോള്‍ എടംതലയുടെ താളത്തെ അനുസ്മരിപ്പിച്ചു. പ്രതികാരം തറയില്‍ കളം വരഞ്ഞു കിടന്നു . " നിനോട് എന്ത് ദ്രോഹമാണ് ഞാന്‍ ചെയ്തത് ..എനിക്ക് പോലും വേണ്ടാത്ത എന്റെ ജീവിതം നീയും കൂടി നശിപ്പിക്കുകയാണോ? , നിനക്ക് മാപ്പു ഇല്ല..തല തണുത്തപ്പോള്‍ , ഞാന്‍ ചിന്തിച്ചു , അതിന്റ്റെ മുകളില്‍ കയറി ഇരുന്ന ഞാനാണോ തെറ്റുകാരന്‍ അങ്ങനെ ഇരുന്നപ്പോള്‍ പ്രതികരിച്ച അവനാണോ കുറ്റകാരന്‍...? ഉത്തരം മനസിലായപോള്‍ ഞാന്‍ കഴിഞ്ഞ നിമിഷത്തിലെക്കും , തറയിലേക്കും ഒപ്പം നോക്കി , കരികുന്നന്‍ ചെറിയ തുണ്ടുകളായി ചിതറി കിടക്കുന്നു ..മുകളില്‍ നിന്ന് നോക്കിയപോള്‍ അത് ഒരു ചോദ്യചിനം പോലെ തോന്നി , ഇത് വരെ കണ്ടത്തില്‍ ഞാന്‍ ഏറ്റവും ഖേദിച്ച ചോദ്യയചിഹ്നം.

അമ്മ



സുനാമിയില്‍ ആയിരങ്ങള്‍ മരണപെട്ടു ,
ആയിരങ്ങള്‍ക്ക് വീട് നഷ്ടപെട്ടു...
നാശനഷ്ടങ്ങളുടെ കണക്കുപുസ്തകം അവരുടെ സ്വപങ്ങളെ ഭാവിയുടെ ഇടനാഴികകളില്‍ എവിടെയോ ഒളിപിച്ചു വെച്ചു
പുതിയതായി പണി കഴിഞ്ഞ വിദേശ മണ്ണിലെ സൌധത്തില്‍ അമ്മ തേങ്ങി കരഞ്ഞു
മഴയുടെ ദൌര്‍ലബ്യം കാരണം കൊടുംചൂടിന്റെയും ജലക്ഷാമാതിന്റ്റെയും ദുരിതങ്ങളില്‍
ദിക്കറിയാതെ നിന്നവരെ ഓര്‍ത്ത്
ac യുടെ സ്വയം കാലാവസ്ഥ
നിയന്ത്രണ സംവിധാനതിന്റ്റെ കുളിര്‍മയുള്ള
തണുപ്പില്‍ അമ്മ ഹൃദയം പൊട്ടി കരഞ്ഞു
സോമാലിയയിലെ ഭക്ഷണം കിട്ടാതെ മരിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തു അമ്മ നെഞ്ച് പൊട്ടി കരഞ്ഞു
എന്ന് മാത്രമല്ല അന്ന് രാത്രി ഭക്ഷണം പോലും കഴിച്ചില്ല
(ആ ആഴ്ച രാത്രി അമ്മ പഴച്ചാറു മാത്രമേ കുടിചുള്ളൂ..)
( WARNING
this poem is not made on any living or dead personals...if you find any similarity..its strictly coincidental ...if you found it fun...you can be an atheist , communist , rational , somebody who love science , those who believe in other cults.... if you felt you can be religious , irrational....and many more , for the matter of that...may good happen..may help available for poor and needy...and also may people do what they really say...or say what they really do...let God live peacefully than becoming a brand name for fund collection)


my diaries 1

"i always thought about the positive attitude of a man , to inspire others relentlessly and make them achieve goals , that would have been a better deal , its a good thing too. It is a very natural process in friendships , i use to help my friends and my friends helped me. i never used to expose my writing , the reason was my fear itself. so when it became a part of life , when i started posting i got more criticism than good reviews , about the length , waste of time etc. but still i had more matters to stick to writing than achieving somebody's certificate. and i thought why not i bring this positive attitude to my stories , kind of that which starts with " once upon a time.....and end by giving a poetic message." , then i thought in history we can see so much of authors and master piece work which give expressions of sorrow , grieve , thrill etc. i think answer was within me , but it is complicated , if i had a very positive attitude , i would have been a motivational speaker by the way i was progressing and i would have made my blog a inspirational one. it would have been pretty cool , even to think about it. but it wont be me , i would not have become a writer , ( i know am not , but better classify me so else you should sponsor a new word to English) and i still remember it all started with pain , the letters were my inked tears even it may convey goodness , or a smile ...it is created by the very negative emotion i duel every day in my mind. there were time i used to write for likes , but no more , if i deserve something , i will get that later or sooner. i dont believe we are here for a reason , we can believe so but it cant be true , there are children who die without nutrition , and dont tell me their reason here is to die. that is not a reason at all. so we define our cause , reason and our legend. when we equalize it with mass , sensation , materialism , money and coin its en richness as success , then it will be a illusion. so the point is live your life for yourselves , you will regret when we live for others , to prove others or when we live in the thought of being looked by people around us when we become so called "successful " , then you are successfully slaves of others."
a page from my old diary , when i wrote this i was crying i remember , and its still in diary the ink that spread like an oil paint when tears fell on them. i never read what i write , and its funny to look at it , what we say , write and do at times of pain , harassment etc , its desperate attempt to prove ourselves , to give a little push.

കുട



കഴിഞ്ഞ കുംഭത്തില്‍ 67 ആയി കാണും അയാള്‍ ഓര്‍ത്തു , വാര്‍ധക്യം മനസിനെ പോല്ലും തളര്‍ത്തി കഴിഞ്ഞു . അയാള്‍ ( കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഭാര്യയെ , " അയാള്‍" , "താന്‍ " , "നോക്കു" എന്നൊക്കെയാണ് അഭിസംബോധന ചെയാറു) വീട്ടില്‍ തനിച്ചാണ് , ഇപ്പൊ വരാം എന്ന് പറഞ്ഞു പോയതാണ് , സമയം 5 മണി ആയി . സത്യത്തില്‍ അവര്‍ ഒറ്റക്കായിരുന്നു , ഉണ്ടായിരുന്ന 2 മക്കളും വേറെ വീട് എടുത്തു മാറി . കൊല്ലത്തില്‍ വിഷുവിനും , ഓണത്തിനും മാത്രമാണ് ഒന്ന് വരുന്നത് . നോക്കാന്‍ വേലക്കാരെ വെക്കാം എന്ന് മൂത്ത മകന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഹൃദയം തകരുന്ന പോലെ തോന്നി . അയാള്‍ സ്നേഹത്തോടെ വേണ്ട എന്ന് പറഞ്ഞു , ആവശ്യം ഇല്ലഞ്ഞിടട്ടല്ല , പക്ഷെ ചില സൌകര്യങ്ങള്‍ നിരസിക്കുനതാണ് നല്ലത് , സാമിപ്യം വേണ്ട സമയത്ത് ഔദാര്യം അത് ഹൃധയഭേധകമാണ് . ഭൂമിയിലെ നന്മ നശിച്ചു പോയോ എന്തോ? അത് ബാകി ഉണ്ടെങ്കില്‍ എവിടെയാണ് ? എന്തിനൊക്കെയോ വേണ്ടി ചുറ്റുമുള്ളവര്‍ ജീവിക്കുന്നു , അര്‍ഥങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഉള്ള ശ്രമത്തില്‍ എല്ലാവരും ഹൃദയ സ്തംഭനത്തിനു മാത്രം കഴിവുള്ള ഹൃദയം വെച്ചവരായി കഴിഞ്ഞു. അയാള്‍ മുകളിലേക്ക് നോക്കി , ദൈവം ഒരു പക്ഷെ തന്നെ കാണുന്നുണ്ടെങ്ങിലോ ? , കൈയില്‍ സഞ്ചിയുണ്ട് , നല്ല ഭാരവും . കഷ്ടി 1 കില്ലോമീറ്റര്‍ മാത്രമേ വീടിലേക്കുളളൂ , അത് കൊണ്ട് തന്നെ ഓട്ടോ വിളിച്ചാലും വരില്ല , ഒരു ചെറിയ ഓട്ടത്തിന് അവര്‍ക്ക് നഷ്ടപെട്ടക്കാവുന്ന വലിയ ഓട്ടങ്ങളാണ് അവരുടെ ആശംങ്ക.
ആകാശത്തിന്റെ പുതപ്പു നീകി മഴ ഭൂമിയിലേക്ക്‌ പതിച്ചു , അയാള്‍ വീണ്ടും മുകളിലേക്ക് നോക്കി , ദൈവത്തെ തന്നെ , ഇത്തിരി കരുണ വേണം എന്ന ഭാവം ഉണ്ടായിരുന്നു . അതൊരു പേമാരി ആയിരുന്നു , മഴ കയറു പോലെ ഞാഞ്ഞു കിടന്നു , റോഡ്‌ നിമിഷ നേരം കൊണ്ട് പുഴയായി , വെള്ളം തെറിപ്പിച്ചു കൊണ്ട് ചില വണ്ടികള്‍ ചീറി പാഞ്ഞു പോയി , അയാള്‍ നനഞ്ഞു കുതിര്‍ന്നു , നിറഞ്ഞു ഒഴുകിയ കണ്ണുമായി അയാള്‍ നടന്നു . പെട്ടന്നാണ് ഒരു പയ്യന്‍ തന്‍റെ നേര്‍ക്ക്‌ ഓടി വന്നത് ഒരു ഇരുപതു വയസ്സ് കാണുമായിരിക്കും , അവന്‍റെ കൈയില്‍ ഒരു കുട ഉണ്ടായിരുന്നു , മഴയെ വെല്ലുവിളിച്ചു കൊണ്ട് ആ വൃദ്ധന്റെ തല നനയാതെ അവന്‍ കുട ചൂടി , എന്നിട്ട് സഞ്ചി വാങ്ങി കൈയില്‍ പിടിച്ചു , " മഴ ഒരു മുന്നറിപ്പും ഇല്ലാതെ വന്നു , അല്ലെ മുത്തശാ?? " , അയാള്‍ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും പറ്റന്നില്ല , അയാള്‍ ഹൃദയം നിറഞ്ഞു ചിരിക്കുക മാത്രം ചെയ്തു , അവന്‍ സ്വയം നനയുകയായിരുന്നു , എന്നിട്ടും സഞ്ചിയും അയാളെയും പറ്റാവുന്നത്ര നനയാതെ നോക്കി . " മുത്തശന്റെ വീട് എവിട്യാ?? " , " ദ ആ വളവില്‍..അതേയ് കുട്ടി നനയണ്ട , ഞാന്‍ നടന്നോളാം" , " ഏയ് അത് സാരമില്ല മുത്തശാ " . വീട് എത്താറായാപ്പോഴാണു , ഒരു ബസ്സ് അവര്‍ വന്ന സ്ഥലത്തെ ബസ്‌ സ്റ്റോപ്പില്‍ വന്നു നിന്നത് . " മുത്തശാ , എന്റെ ബസ്സ് വന്നു ....അതലേ വീട് ? " കുട അയാളുടെ കൈയില്‍ കൊടുത്ത ശേഷം സഞ്ചിയുമായി അവന്‍ വീട്ടിലേക്ക്‌ ഓടി , സഞ്ചി ഉമ്മറത്ത്‌ മഴ നനയാതെ വെച്ച ശേഷം തിരിച്ചു ഓടി വന്നു . " അതേയ് മുത്തശ ആ കുട വെച്ചോള്ളു , ഞാന്‍ വാങ്ങിക്കൊള്ളാം..." അത് പറഞ്ഞു അവനോടി ആ ബസില്‍ കയറി . ഒരു നന്ദി വാക്ക് പോല്ലും കേള്‍ക്കാന്‍ നിക്കാതെ , അവന്‍റെ കുട അയാള്‍ക്ക് കൊടുത്തു , മഴ മുഴുവന്‍ കൊണ്ട് , എന്തിനു??. അയാള്‍ വീണ്ടും ആകാശത്തേക്ക് നോക്കി , " മാപ്പ് , ഇല്ല ഈ ലോകത്തെ നന്മ നശിച്ചിട്ടില്ല , അത് എവിടെയൊക്കയോ ജീവിക്കുന്നു .... ആ കുട തന്‍റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സ്നേഹമായി തോന്നി , മനസ് കൊണ്ട് അവനു വേണ്ടി അനുഗ്രഹങ്ങള്‍ വാരി കോരി ചൊരിഞ്ഞു .

 

Sunday, 16 February 2014

ഓര്ക്കാതെ പോവുന്ന സത്യങ്ങള്‍



അയാളുടെ ജീവിതത്തിനു അയാള്‍ വലിയ അര്ഥങ്ങള്‍ ഒന്നും കണ്ടിരുന്നില്ല ,അയാള്ക്ക് ‌ ചുറ്റും ഉള്ളവര്‍ ചെയുന്നതും പറയുന്നതും പകര്ത്തില എഴുതുന്ന ഒരു യന്ത്ര മനുഷ്യന്‍ മാത്രമായിരുന്നു അയാള്‍. പുറത്തു ഓടുന്ന ലോകത്തില്‍ അയാള്‍ അത്രകണ്ട് ശ്രദ്ധ കൊടുത്തില്ല. ഗള്‍ഫില്‍ ഒരു അറബിയുടെ കടയില്‍ പാറാവ്കാരനായി അയാള്‍ ജീവിതം നീക്കി . അയാള്ക്ക് ‌ 2 മക്കള്‍ ഉണ്ടായിരുന്നു , രണ്ടും, പെണ്മക്കള്‍. മൂത്ത മകള്‍ എട്ടിലും , ഇളയ മകള്‍ അഞ്ചിലും പഠിക്കുമ്പോഴാണ് അയാളുടെ ഭാര്യക്ക് വയ്യാതെ വന്നത് . ഗള്ഫില്‍ മിച്ചം വരുന്ന തുച്ചമായ തുകയില്‍ ജീവിതം മുന്നോട്ടു നീക്കിയിരുന്ന അയാള്‍ ഇത് നാടിലേക്ക് വരാനുള്ള അവസരമായി എടുത്തു. ഭാര്യയെ നോക്കാനുള്ള വ്യജെന്നെ ചെന്നാല്‍ അവളുടെ കാശുക്കാരന്‍ തന്ത എന്തെങ്കില്ലും ചെയാതെ ഇരിക്കില്ല. അമ്മായിഅപ്പനെ കുറിച്ച് ഓര്‍ത്തപ്പോള്‍ ദേഷ്യം വന്നു .അയാളുടെ കാശു കണ്ടു മാത്രമാണ് അയാളുടെ മകളെ താന്‍ തലയില്‍ വെച്ചത്, ആദ്യം കുഴപ്പമൊന്നും ഇല്ലായിരുന്നു , അയാളുടെ താഴെ അങ്ങാടിയില്ലുള്ള ബേകറി തന്റെ് ഭരണത്തില്‍ ആയിരുന്നു . അവളുടെ സ്വഭാവം ഇഷ്ടമായിരുനിലെങ്ങിലും കാണാന്‍ തെറ്റില്ലാത്ത കാരണം അയാള്‍ 2 കുട്ടികളുടെ അച്ഛനാവാന്‍ വെറും 3 കൊല്ലമേ വേണ്ടി വന്നുള്ളൂ. അപ്പോഴാണ്‌ അവളുടെ പരിഷ്ക്കാരി പിതാവ് കുട്ടികള്‍ 2 മതിയെന്ന് പറഞ്ഞത് , തന്നെയും അവളെയും ഒപ്പം ഇരുത്തി ഒരു 2 മണിക്കൂര്‍ ഉപദേശവും തന്നാണ് അന്ന് അയാള്‍ വീട്ടില്‍ പോയത് , അന്നൊരു തുലാവര്ഷ രാത്രി ആയിരുന്നു , അന്ന് കുട്ടികള്‍ ഉറങ്ങിയപോള്‍ അയാള്‍ ചെന്നു , പക്ഷെ അന്ന് അവള്‍ അച്ഛന്‍ പറഞ്ഞത് ഉരുവിട്ടു കൊണ്ട് പിന്മാ റി . പിറ്റേന്നും അവള്‍ വഴങ്ങിയിലാന്നു എന്നത്തിനാണ് അയാള്‍ അവളെ ആദ്യമായി അടിച്ചത് , പിറ്റേ ദിവസം കുട്ടികളെയും പെറുക്കി അവളുടെ വീട്ടില്‍ പോയപ്പോള്‍ അയാള്ക്ക് ‌ സമാധാനം തോന്നി . അന്ന് ബേകറിയില്‍ വെച്ച് ഒരു സ്ത്രീയെ അയാള്‍ പരിചയപ്പെട്ടു , കാശു കൊടുത്താല്‍ ഇങ്ങോട്ടും വരും എന്ന് മനസിലായപോള്‍ അയാള്‍ അവരെ വീട്ടിലേക്കു വിളിച്ചു. രാവിലെ ആരും കാണാതെ അവരെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ട് വിടണം എന്ന് പറഞ്ഞു വാതില്‍ തുറന്നപ്പോള്‍ അവിടെ നില്ക്കുയന്ന അമ്മായിഅപ്പനെ ആണ് കണ്ടത്. മകളുടെ ഭാവിയെ കുറിച്ച് ഓര്ത്തായിരിക്കണം അയാള്‍ ഒന്നും പറയാഞ്ഞത് , പക്ഷെ ബുദ്ധിശാലിയായ അയാള്‍ മരുമകനെ ഗള്ഫി്ലേക്ക് അയച്ചു . ജോലി പാറാവ് ആണെന്ന് അറിഞ്ഞപോള്‍ അയാള്ക്ക് ‌ പകയാണ് തോന്നിയത് . ഓരോ ദിവസവും അയാള്‍ വെറുപ്പോടെ തള്ളി നീക്കി . ഭാര്യ സമ്മതിച്ചില്ല , അപ്പൊ സമ്മതിക്കുന്ന ആളോട് കാര്യം ചോദിച്ചു . ഇത് ഇത്ര വലിയ തെറ്റാണോ ?? മനസ്സ് കൊണ്ടെങ്കിലും വ്യഭിചരിക്കാത്ത ആണുങ്ങള്‍ ഉണ്ടോ?? അങ്ങനെ 12 കൊല്ലം കിടന്നു പോയി , കാര്യം എന്താണെകിലും അയാള്ക്ക് ‌ അയാളുടെ മക്കളെ വളരെ ഇഷ്ടമായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് ഭാര്യക്ക് വയ്യാതെ ആയി എന്ന് അറിയുന്നത് . ഈ കാരണം പറഞ്ഞു അയാള്‍ നാട്ടിലേക്ക് വന്നു പിന്നെ പോയില്ല . പഴയപോലെ ബേകറി ഭരണം തിരിച്ചു കിട്ടി , വീണ്ടും അയാള്ക്ക് ‌ ജീവിതം തിരിച്ചു കിട്ടിയപോലെ തോന്നി. തന്റെ പഴയ ചങ്ങാതി സുബൈര്‍ , ടൌണില്‍ ഒരു പുതിയ ഇന്റര്നെനറ്റ്‌ കഫെ തുടങ്ങി എന്ന് അറിഞ്ഞു പോയതാണ് , ഈ സുബൈര്‍ എന്ന് പറഞ്ഞാല്‍ ആത്മാര്ത്ഥ് മിത്രമാണ് , എല്ലാ കുരുതകേടിനും സുബൈര്‍ കൂടെ ഉണ്ടായിരുന്നു ., തെളിച്ചു പറഞ്ഞാല്‍ കുരുതകേടിനു മാത്രം , രാജേട്ടന്റെ കടയില്‍ നിന്ന് ഫയര്‍ മാസിക അടിച്ചു മാറ്റാനും , അമ്പല കുളത്തില്‍ ഒളിച്ചു നോക്കാനും , എന്തിനു അന്ന് തന്റൊ ബേകറിയില്‍ വെച്ച് ആ സ്ത്രീയെ പരിചയപ്പെടുത്തിയത് പോലും സുബൈര്‍ ആണ് . ചെന്ന് കയറി കുറച്ചു നേരം ഇരുന്നു കാര്യങ്ങള്‍ സംസാരിച്ചു പൊട്ടി ചിരിച്ചപ്പോഴാനു , രണ്ടു കോളേജ് പിള്ളേര്‍ കയറി വന്നത് , ഒരു ആണ്‍ കുട്ടിയും , ഒരു പെണ്കുട്ടിയും , സുബൈര്‍ ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം അവര്ക്ക് കാബിന്‍ കാണിച്ചു കൊടുത്തു. എന്നിട്ട്‌ ഒരു കളചിരിയോടെ തിരിച്ചു വന്നു കമ്പ്യൂട്ടര്‍ ഓണ്‍ ആകി , എന്നിട് എന്തൊക്കയോ ചെയ്തു , അപ്പോള്‍ നേരത്തെ കയറി പോയെ ആ കുട്ടികളുടെ സിനിമ കമ്പ്യൂട്ടറില്‍ ഓടി തുടങ്ങി , “ ഇജ്ജു ഇത് നോക്ക് മോനെ ...” , അയാള്‍ നോക്കിയപോള്‍ കണ്ട കാഴ്ച ധാര്മി കമായ ശരികള്‍ അല്ലെങ്കിലും അയാള്ക്ക് ‌ അത് ഹരം കൊള്ളിച്ചു . അവര്‍ രണ്ടു പേരും അത് ആസ്വദിച്ചു , അത് ചെറുപ്പ കാലത്തേക്കുള്ള ഒരു മടങ്ങി പോക്കായി തോന്നി . അവര്‍ പോയതിനു ശേഷമാണ് സുബൈര്‍ കാര്യം പറഞ്ഞത് , “ ആ കാബിനില്‍ ഒരു ക്യാമറയുണ്ട് , ഇവന്മാര്‍ അവിടെ ചെയുന്നത് ഇതില്‍ പതിയും , ഈ സാധനമാനെ ചെറുതാ , ഒരാളും കാന്നൂല്ല... പിള്ളേരുടെ വിശപ്പും തീരും , നമ്മടെ കടിയും മാറും “ ...അവന്‍ പൊട്ടി ചിരിച്ചു , അയാളും ഒപ്പം യേറ്റ് പിടിച്ചു , എന്നിട്ട് ചോദിച്ചു , “ എന്നിയുമുണ്ടാ????” “പിന്നെ ഇല്ലാതെ , എപ്പോ തന്നെ ഒരു നാല് ഡി വി ഡി ക്കുള്ള സാധനം എന്റെല്‍ ഉണ്ട് , നീ നാളെ ഇതേ സമയം പോരെ , സംഭവം ലൈവായി കാണാം “ , കുറച്ചു നേരം കൂടി ഇരുന്ന്നു ഉള്ളതൊക്കെ കണ്ടാണ്‌ അയാള്‍ വീട്ടിലേക്ക് തിരിച്ചു പോയത് . പിറ്റേ ദിവസം അവന്റെള കടയില്‍ ചെന്നപ്പോള്‍ അവന്‍ മുഖം ഉയര്ത്താ തെ നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു . അയാള്‍ വന്നത് അവനെ വിളിച്ചപ്പോഴാണ് അവന്‍ അറിഞ്ഞത് , “ നീ വന്നാ , ഒന്നും പറയണ്ട എന്റെ കെട്ടിയോള് പ്രസവ വേദന വന്നു വിളിച്ചു , അപ്പോഴാണ്‌ ഇന്നത്തെ സിനിമ ഒരു രക്ഷയുമില , പിള്ളേര് ഇന്ന് പലതും നടത്തും ...അത് കണ്ടു ഇരുന്നപ്പോഴാണ് അവളുടെ പ്രസവം , തെറ്റ് എന്റെ തന്നെയാ , 10 മാസം മുന്പ്ന ഇതു എനിക്കറിയില്ലലോ ..നിന്റെ ഭാഗ്യം , ഞാന്‍ നേരെ ഹോസ്പിറ്റലിലേക്ക വൈകിട്ട് നിനക്ക് പോവറായ പൂട്ടി പൊക്കോ “ , അയാള്‍ ഉള്ളിലെ ആവേശം പുറത്തു കാണിക്കാതെ പറഞ്ഞു , “ നീ പൊക്കോ ഇന്ന് എനിക്ക് തിരക്കില , സാധനം ഇപ്പോഴും നടക്കുവാണോ??? “ , സുബൈര്‍ ഇറങ്ങുന്ന വഴി പറഞ്ഞു , “പോയി കണ്ടു നോക്ക്....പിന്നെ മണിക്കൂറിനു 25 രൂപ , പ്രിന്റിന് രൂപ , “ . അയാള്‍ ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ നോക്കാന്‍ പോയി , സുബൈര്‍ പറഞ്ഞത് സത്യമാണ് എന്ന് അയാള്ക്ക് ‌ ഭോധ്യപെട്ടു , അവനോടു ഒരുപാടു നന്ദിയും തോന്നി ...അയാള്‍ വിയര്ത്തു കൊണ്ടിരുന്നു ...വയാതെ കിടക്കുന്ന ഭാര്യയോടും , രണ്ടില്‍ നിര്ത്താ ന്‍ പറഞ്ഞ അവളുടെ തന്തയോടും , ഇതേ കാര്യത്തിന്നു തന്നെ ഗള്ഫിയലേക്ക് പറഞ്ഞു വിട്ട അമ്മായിഅപ്പനോടും ഉണ്ടായിരുന്ന ദേഷ്യം എത്ര കൂടുതലായിരുന്നു എന്ന് മനസിലായത് . ഒരു ആണ്‍ കുട്ടിയും പെണ്കുനട്ടിയും , സൈബര്‍ കാഫെയിലെ അടഞ്ഞ മുറിയില്‍ പുതിയ കാലത്തെ പ്രണയത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു. ഏറിയ പങ്കും ഇത് മാത്രമാണ് .ഇന്നത്തെ പ്രണയത്തിന്റെ രഹസ്യമായ പരസ്യങ്ങള്‍ മൊബൈല്‍ ക്യാമറയും , ഇന്റര്നെവറ്റും വന്നപ്പോഴാണ് മനസിലാവുന്നത് . അയാള്‍ കണ്ണുകള്‍ അനക്കാതെ അതിലേക്കു നോക്കി ഇരുന്നു , അപ്പോഴാണ്‌ അയാള്‍ പെണ്കുട്ടിയുടെ മുഖം ശരിക്ക് കണ്ടത് . അത് അയാളുടെ മകളായിരുന്നു . ശരീരത്തിലെ രക്തം ഉറഞ്ഞു പോക്കുന്ന പോലെ അയാള്ക്ക് ‌ തോന്നി , ഹൃദയം ചിന്നഭിന്നമാക്കുന്ന പോലെ തോന്നി , അയാള്‍ ഉറക്കെ പൊട്ടി കരഞ്ഞു , അന്ന് കരഞ്ഞത് അയാളുടെ ഉള്ളിലെ അച്ഛനായിരുന്നു , അന്ന് അയാള്ക്ക് ‌ തോന്നിയ കുറ്റബോധത്തിന്റെ മറ്റൊരു പേരാണ് ആണത്തം . മനപ്പൂര്വ്വം നമ്മള്‍ ഓര്ക്കാത്ത സത്യങ്ങളാണ് നമ്മളെ മൃഗമാക്കി മാറ്റുന്നത്
ഈ കഥ എഴുതുന്നതിലൂടെ ഞാന്‍ ഒരുപക്ഷെ വെറുക്കപ്പെട്ടെക്കാം , പരിഹസിക്കപെട്ടെക്കാം , ഇങ്ങനെയൊന്നും നടക്കില്ല എന്ന് പറഞ്ഞു പുച്ചിക്കാം, ഇതു എഴുതാന്‍ മാത്രം ഞാന്‍ ഹരിചന്ദ്രന്‍ ആയോ എന്നും ചോദിക്കാം. പക്ഷെ ഈ ചോദ്യങ്ങള്ക്ക്െ നടുവില്‍ “ രാജാവ് നഗ്നാണ് “ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കുട്ടി ഉണ്ടാവും അത് ഞാനല്ല , ഈ കഥയിലെ സത്യമാണ് , ഇതു നമ്മുടെ ചുറ്റുമുള്ള കാഴ്ചകള്‍ മാത്രമാണ് , നമ്മള്‍ ഒരുപ്പാട്‌ ജീര്ണനതക്കള്ക്കുമ നടുവിലാണ് , പുരുഷന്‍ എന്നത് ചൂഷണത്തിന്റെയും , വഞ്ചകന്റെയും പര്യായമായി മാറുന്നു , അവിടെ അച്ഛനും സഹോദരനും ഭര്ത്താറവും കാമുകനും എലാം മരണപെടുന്നു , എലാം ഒന്നായി മാറുന്നു , സ്ത്രീ വിധേയത്വത്തിന്റെയും , അടിച്ചമര്ത്ത ല്ന്റെയും പ്രതീകമാക്കുന്നു . തിരുത്തി എഴുതേണ്ടത് നമ്മള്‍ തന്നെയാണ്

കാക്ക


അയാൾക്ക്‌ കാക്കയെ ഇഷ്ടമായിരുന്നില്ല , പകയായിരുന്നു എന്ന് പറയുന്നതാവും ശരി , ജീവിതം മുഴവാൻ അയാൾ കാക്കയുമായി ശീത സമരത്തിൽ ആയിരുന്നു ...കുട്ടികാലത്ത് അമ്മിണി ടീച്ചർ " കാക്കേ കാക്കേ കൂടെവിടെ .." എന്ന കവിത ചൊല്ലതതിനു തൊലി പൊളിയും പോലെ നുള്ളി..അന്ന് തൊട്ടു കാക്കയെ വെറുപ്പാണ് ..കാക്ക കൂട്ടിൽ മുട്ടയിടുന്ന കുയിലിനെ അയാള് മനസ് കൊണ്ട് ആരാധിച്ചു ..8 ആം ക്ലാസ്സിൽ പഠിക്കുമ്പോ 7 അം ക്ലാസ്സിലെ ശ്രീവിദ്യയോട് " ഐ ലവ് യു " പറയാൻ പോയതാണ് അന്ന് തല്ലയിൽ തുറിയ കാക്ക അയാളുടെ അഭിമാനത്തെയും പ്രണയ സ്വപ്നങ്ങളെയും ചിന്ന ഭിന്നമാക്കി കളഞ്ഞു
..അവൾ അപ്പൊ മാത്രമല്ല പിന്നെ എപ്പോഴും അവനെ കാണുമ്പോൾ പൊട്ടിച്ചിരിക്കും ...ദേഷ്യവും സങ്കടവും കടിച്ചമർത്തി നടക്കുമ്പോഴും കാക്ക കരയുന്ന ശബ്ദം കേൾക്കും ... അവസാനം അവൾ കാക്കയെ പോലെ ഒരുത്തനെ കെട്ടി , അപ്പോഴും ഇവന്റെ പക കൂടുക മാത്രം ചെയ്തു ... പിന്നെ എവിടെ കാക്ക കൂട് കണ്ടാലും അയാള് അത് നശിപ്പിക്കും , കല്ല്‌ എടുത്തു ഏറിയും ..ഇത് തുടർന്ന് പോന്നു , കല്യാണത്തിന്നു ആദ്യരാത്രിക്ക് കറന്റ്‌ ഇല്ലായിരുന്നു ....കാരണം ഒരു കാക്ക ഫേസും നയൂട്രല്ലും ഷോർട്ട് ചെയ്തു മരിച്ചു കിടന്നു ... രാവിലെ വരെ വീശറി വീശി ഇരിക്കണ്ടി വന്നു ...പിന്നെ പറയണോ , കാക്ക അയാളുടെ ശത്രുവായി , അയാളുടെ അച്ഛൻ മരിച്ചപ്പോൾ അയാൾ വിളമ്പിയ ബലിചോറിനു പകരം കാക്ക കൊത്തിയത് അയാളുടെ മോനു വിളമ്പി വെച്ച ബേബി ഫുഡ്‌ ...കൊത്തിയ കാക്കയെ അയാൾ എറിഞ്ഞോടിച്ചു ...ഇത് പല വിധത്തിൽ തുടർന്നു ..അവസാനം അയാൾ മരിച്ചു , അയാളുടെ മകൻ ബലി ഇട്ടു ..ഒരു കാക്ക വന്നു ...അത് ചോറ് തിന്നില്ല , അത് അവിടെ കാവൽ ഇരുന്നു . ഒരു കാക്ക വന്നു ...ബലി ചോറിന്റെ അടുത്ത് എത്തിയതെ ഉള്ളു , ഈ കാക്ക അതിനെ കൊത്തി പായിച്ചു ..പുറകിൽ വന്നവരേയും കൊത്തി പായിച്ചു ...അത് അയാൾ തന്നെയായിരുന്നു

Thursday, 13 February 2014

ബൈക്ക്

                     

ഞാനൊരു ബൈക്ക് വാങ്ങി , പിന്നില്‍ ഒരു നക്ഷത്രവും
മുന്നില്‍ ഒരു ഷെയും ഒട്ടിച്ചു  , വെറുതെ
ഞാന്‍ ആദ്യമായി ഓടിച്ചു അന്ന് പോലീസെ പിടിച്ചു
ലയ്സന്‍സ്സു ഇല്ലാത്ത കാരണം ഫൈന്‍ അടച്ചു
ഞാന്‍ ലൈസനസ്സ് എടുത്തു , ബൈക്ക് ഓടിച്ചു
ഹെല്‍മെറ്റ്‌ ഇല്ലാത്ത കാരണം പിടിച്ചു ഫൈന്‍ അടച്ചു
ഞാന്‍ ഹെല്‍മെറ്റ്‌ വാങ്ങി ബൈക്ക് ഓടിച്ചു
ഹെല്‍മെറ്റ്‌ തലയില്‍ വെക്കാതെ പിടിച്ചു ഫൈന്‍ അടച്ചു
ഞാന്‍ ഹെല്‍മെറ്റ്‌ തലയില്‍ വെച്ചു കൊണ്ട് ഓടിച്ചു
പിന്നെയും പിടിച്ചു , ഇത്തവണ ഇന്‍ഷുറന്‍സ് അടക്കതോണ്ട് ഫൈന്‍ അടച്ചു
ഞാന്‍ ഇന്‍ഷുറന്‍സ് അടച്ചു ബൈക്ക് ഓടിച്ചു
ബൈക്കിനു ഗ്ലാസ്‌ വെക്കാത്ത കാരണം പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ ഗ്ലാസ്‌ വെച്ച് ബൈക്ക് ഓടിച്ചു
പുക നിയന്ത്രണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞു പിടിച്ചു
ഫൈന്‍ അടച്ചു
ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് എടുത്തു ബൈക്ക് ഓടിച്ചു
ഇണ്ടികേറ്റര്‍ കത്തുന്നില്ല എന്ന് പറഞ്ഞു പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ ഇണ്ടികേറ്റര്‍ മാറ്റി ബൈക്ക് ഓടിച്ചു
നമ്പര്‍ പ്ലട്ടിന്റെ കോലം കണ്ടു പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്ക് ഓടിച്ചു
3 പേരെ കയറ്റിയതിനു പിടിച്ചു , ഫൈന്‍ അടിച്ചു
പിന്നെ ആരെയും ബൈക്കില്‍ കയറ്റിയില്ല , ഞാന്‍ ബൈക്ക് ഓടിച്ചു
ചെക്കിംഗ് ഉണ്ട് എന്ന് പറഞ്ഞപ്പോ നിര്‍ത്തി പോവാതെ കത്ത് നിന്ന്
പുറകിലൂടെ വന്നു " നോ പാര്‍കിങ്ങില്‍" പാര്‍ക്ക്‌ ചെയ്തതിനു പിടിച്ചു
ഫൈന്‍ അടച്ചു
ഞാന്‍ പിന്നെയും ബൈക്ക് ഓടിച്ചു , ഇത്തവണ നിര്‍ത്തിയില്ല
പിന്നാലെ ജീപ്പില്‍ വന്നു പിടിച്ചു
നിറുത്താത കാരണം  ചെവിട് മൂളും പോലെ ഒന്ന് കിട്ടി , ഫൈന്‍ അടച്ചു
ഞാന്‍ ഫൈന്‍ അടച്ചു ബൈക്ക് ഓടിച്ചു
പിന്നെയും പിടിച്ചു , ഹെല്‍മെട്ടിന് ISI മാര്‍ക്ക്‌ ഇല്ലാന്ന് പറഞ്ഞു പിന്നെയും ഫൈന്‍ അടച്ചു
ഞാന്‍ ബൈക്ക് ഓടിച്ചു , പിന്നെയും പിടിച്ചു
ഇത്തവണ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു
പിന്നെയും ഫൈന്‍ അടച്ചു
ഇന്നി ചന്തു തോക്കില്ല മക്കളെ , ഫൈനും അടക്കില്ല കാരണം 
ഞാന്‍ ബൈക്ക് വിറ്റു   

Monday, 10 February 2014

you moron..!!!



someday i was in bus....so tired , tired enough i will fall soon i reach home....somehow manged to get into that bus.... there was seat , and i pick a window seat....it was night , felt relaxed. then i checked my mob...and i was wired already , there were lots of messages which was in whattssapp...and many of my friends were in online....and at that time , a fellow came in to my seat and sat beside me. seemed educated and had age around 40 , he was bald , and believe me he was a man of show. he came and sat by my side , i seated so adjusted that he had enough space to sit , he was fat , especially the place he used to sit. so when he sat i was already too much tight . i thought i should respect his comfort too. and this guy took a 50 % more than he needed and left his leg almost in obtuse angle..it was like net of some fisherman , so big enough it will never miss a fish. i don't know why he did that , may be he wanted to catch conductor , it made my condition. when bus became crowded , he didn't decreased his obtuse angle which was not at all needed , but came inclined to my side and i was tight.however i thought i will stay calm , and life is all about adjustments. and after 10 minutes ...i felt thirsty and i had water with me. i tried to have a sip of it , due to sudden breaking of bus and due to his "unauthorized land acquisition" , a bit of water wet his pant , of course his obtuse angle was too unauthorized i had no chance to adjust. and that was nothing much an issue , and i said sorry 3 times in a single breath , i offered him handkerchief too. but he looked me like i pushed him to Mariana trench when he didn't knew any swimming. he shouted at me , almost 80 decibel , " you should drink water when bus stops , nothing will do with sorry" . almost all was looking at me , like i was caught for something. i was sure it was only about 5cm * 4 cm area i wet , and how he reacted. i stayed silent , went on with chatting. yes i had friends who where girls , i didn't made them friends because they were girls , we were friends already , rest all comes after. we had a group of our class in whats app. it was fun chatting , i felt soothed in seconds. my friend posted a tour photo. when i was having a look at it , i came to notice this guy , was also looking at my mobile. he was sneaking what was i doing , what was i talking to gals. i was sure he thought i was talking to my lover and he wanted to know what it was. how dare he , i thought it was my mobile , my privacy's  , he has nothing to do even if i was talking to lover ( which i don't have) , as long as it is not his daughter or wife. i just turned by his side , he quickly changed his look , and it was confirmed what i doubted was true. i turned just to give him a warning he should not cross his limits. but when i started chatting , he started over again , more tour pics where coming of my friends. then i thought i should not leave this. i took my notebook in phone , increased font size to maximum..and wrote this ,
" you monkey headed moron , am i talking to your wife , or daughter...am talking to my friends and it is none of your ( censored ) business. i may talk , i may chat , it is my bloody phone and it is my damn choice , you heard me ( next 3 lines censored , i never knew till that time i knew this much censored words) , and just keep your eyes away from this phone , else am going to pull that out from socket , and just close your leg which is opened like a radar you donkey"

and i just let him see that , but i never looked at him...i don't know whether he read it or not , it was my doubt or not..after 10 minutes he made his obtuse angle to acute angle and he never looked , not even to my side. and when i was about to get down, i stood up before him , took water bottle right in front of him and sipped it , i emptied the bottle.my stop came and i got down , i looked at his face on the way out , but he didn't looked
 

കടപ്പാട്



കുറെ നായക്കള്‍ കൂടി കടിച്ചു കീറാന്‍ നോക്കുന്നതിനിടയില്‍ നിന്നാണ് നെറ്റിയില്‍ കറുത്ത പൊട്ടുള അവനെ കിട്ടിയത് , ഒരു കുഞ്ഞു നായകുട്ടി . അവനോടു അതിരില്ലാത്ത സ്നേഹവും വിശ്വാസവും കാരണം അവനു " മതന്‍" എന്ന് പേരിട്ടു. അവന്‍ ഭക്ഷണം കഴിച്ചേ ഞാന്‍ കഴിക്കുമായിരുന്നുള്ളൂ , അതും എന്റെ ഭക്ഷണം തന്നെ കൊടുത്തു , ഒരു മാസം പോല്ലും ആയില്ല അപ്പുറത്തെ വീട്ടുക്കാര്‍ക്ക് പെട്ടന്ന് ഒരു പട്ടി പ്രേമം പൊട്ടി മുള്ളച്ചു , അതും എന്റെ " മതനേ" തന്നെ വേണം , ഒടുവില്‍ ഒറ്റകാലില്‍ തപ്പസു തുടങ്ങിയപ്പോള്‍ കൊടുക്കുക തന്നെ ചെയ്തു , ഭയങ്കര സങ്കടമായിരുന്നു എങ്കില്ലും അവനെ കാണമാലോ എന്ന് ഓര്‍ത്തു സന്തോഷിച്ചു , അടുത്ത ആഴ്ച ഞാന്‍ ഹോസ്റ്റലിലേക്ക് ഞാന്‍ തിരിച്ചു പോയി , ഒരു കൊല്ലം കഴിഞ്ഞാണ് പിന്നെ വന്നത്. മതന്‍ ഉള്ള വീടിനു മുന്നിലൂടെ തന്നെയാണ് എന്റെ വീട്ടിലേക്കുള്ള വഴി , നടന്നു മുന്നിലെത്തിയപ്പോള്‍ പ്രതീക്ഷയോടെ മതനേ നോക്കി , പക്ഷെ അവന്‍ എങ്ങു നിന്നോ കുറച്ചു ചാടി . ആളെ മനസിലായി കാണില്ല , പരിചായപെടാന്‍ സമയം ഉണ്ടല്ലോ , എന്ന് കരുതി ഞാന്‍ എന്റെ വീട്ടിലെക്കു തിരിഞ്ഞു , പക്ഷെ അവന്‍ കുരചു കൊണ്ട് മുന്‍പില്‍ ചാടി , വഴിയുടെ ഒത്ത നടുക്ക് നിന്ന് അവന്‍ " ഭയാനകമായ വ്യെക്തി പ്രഹസങ്ങള്‍ " ദ്രംഷ്ടങ്ങള്‍ കാട്ടി വെള്ളിപെടുത്തി , അവന്‍റെ കറുത്ത മറുക് അപ്പോഴും അവിടെ ഉണ്ടായിരുന്നു ...അവന്‍ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു , എന്റെ വീട്ടിലേക്ക് കയറി പോകരുത് എന്നാ സ്ഥിതി , അവന്‍ വിരട്ടലില്‍ നിന്നില്ല , എന്ന് കണ്ടപ്പോള്‍ ഒന്ന് കടിച്ചാലോ എന്നൊരു ചിന്ത അവനില്‍ സന്നിവേശിച്ചു. ഒരു മുഴുത്ത തേങ്ങയുടെ വലിപ്പമുള്ള കല്ല്‌ പെറുക്കി എടുത്തു അവന്‍റെ നടുക്കുംപുറം നോക്കി അവന്‍റെ " കടപ്പാടിനുള്ള" നന്ദി ഞാന്‍ രേഖപെടുത്തി , ദൂരെ നിന്ന് അവന്‍റെ രോദനം "മാാാാാാാാാാാപ്പ്" എന്ന് കരയുന്നത് പോലെ തോന്നി

മരിക്കാത്തവള്‍


അവൾ ഇന്ന് പതിവിലേറെ സുന്ദരിയായിരുന്നു ... പാതിവൃത്യത്തിന്റെ അവതാര സ്വരൂപമായ സീത ദേവിയെ പോലെ അവളും അന്ഗ്നി ശുദ്ധിക്ക് വിധിക്കപെട്ടിരുന്നു , ...കത്തി എരിയുംമ്പോഴും അവൾ സന്ധ്യ സൂര്യനെ പോലെ തെജ്സ്വിനിയയിരുന്നു ... പുകയായി പുറത്തു വന്നത് മനസ്സിൽ കെട്ടി കിടന്ന ചിന്തകളായിരുന്നു , കനല് പ്രതീക്ഷയും ... അവളുടെ ഉടയാടക്ക് വെള്ള നിറമായിരുന്നു , അത് മരണത്തെയും , ശാന്തിയും , ഭർത്താവിന്റെ മരണത്തിലൂടെ നേടിയ വിധവ പട്ടവും , എഴുതപെടണ്ട കഥക്ക് ഒഴിഞ്ഞു നിർത്തിയ തിരശീല പോലെയും തോന്നി ..അവൾ സമ്മതം ചോദിക്കതെ കത്തി തീര്ന്നു ...തെള്ളിവിനായി അവൾ ഒരു പഞ്ഞി കേട്ട് മാത്രം ബാക്കി വെച്ച് ..അതിന്റെ നിറം കറുത്തിരുന്നു ..അത് അവളുടെ കളന്ഗങ്ങൾ മാത്രം ബാകി വെച്ചു , മനുഷ്യർ അവളുടെ കത്തി തീർന്ന പാതിവൃത്യംകണ്ടില്ല..അവൾ ബാകി വെച്ച കറുപ്പ് നിറം നോക്കി പറഞ്ഞു , " ആരോഗ്യത്തിന്നു ഹാനികരം "... കത്തി തീർന്ന അവളെ വലിച്ചെറിഞ്ഞ് ... വേറൊന്നു എടുത്തു ...അതും അവളെ പോലെ തന്നെ ഇരുന്നു ... അതായിരുന്നു സത്യം , അവൾക്കു മരണമില്ല ...മരിക്കുന്നത്‌ അവളെ സ്നേഹിക്കുന്നവർമാത്രമാണ്...... അവളെ നമ്മുക്ക് ciggarrette എന്ന് വിളിക്കാം

Sunday, 9 February 2014

നാരങ്ങ



നാരങ്ങ
ചൂട് സഹിക്കാൻ പറ്റുനില്ല
വലാത്ത വെള്ളം ദാഹം
മുൻപിൽ കണ്ട ബേകറിയിൽ കയറി ഒരു നാരങ്ങ വെള്ളം പറഞ്ഞു
അതിൽ നാരങ്ങ ഇല്ലായിരുന്നു .
പൊടിയും പഞ്ചസാരയും സ്വാദും മാത്രം തൊട്ടു അടുത്തുള്ള പലചരക്കു കടയില കയറിയപോൾ
പാത്രം കഴുക്കുന്ന സോപിലും
തുണി കഴുക്കുന്ന സോപിലും
മേൽ തേക്കുന്ന സോപിലും
powederilലും , എന്തിനു കുളിമുറി കഴുക്കുന്ന ലായിനിയിലും ഞാൻ നാരങ്ങയെ കണ്ടു ...