രുചി
വിട്ടിലേക്ക് തിരിക്കെ വരികയായിരുന്നു , വിശപ്പും ക്ഷീണവും ശരീരത്തെ അധീനപെടുത്തുന്ന പോലെ തോന്നി , പുറത്തു നിന്ന് കഴിക്കാം എന്ന് പലപ്പോഴും തോന്നി , വിശപ്പും മാറും , വീട്ടീലെ വികാരമില്ലാത്ത ഉച്ചയൂണില്‍ നിന്ന് രക്ഷ നേടുകയും ചെയ്യാം.പക്ഷെ കൈയില്‍ പൈസ അല്പം കുറവായിരുന്നു . സഹനത്തിന്റെ വാതില്‍ ഞാന്‍ കണ്ടു എന്ന് ആയപ്പോഴേക്കു ബസ് സ്റ്റോപ്പ് എത്തിയിരുന്നു . റോഡിനരികെ ചുക്കി ചുള്ളിഞ്ഞ ശരീരവും , വെള്ളി വീണ മുടിയുമായി ഒരു അമ്മുമ ഇരിക്കുന്നു , അവര്‍ ഒരു ഭിക്ഷക്കാരി ആയിരുന്നില്ല , ഈ ഭൂമിയില്‍ സ്വപനങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യന്‍. അത് കാണാത്ത പോലെ ഞാന്‍ നടന്നു , വിശന്നു വലയുന്ന അവരുടെ മുഖം , "വാ കീറിയ ദൈവം ഭക്ഷണം നല്‍ക്കും , ദൈവമേ അവര്‍ക്ക് എങ്ങനെയെങ്കിലും ഒരു അല്പം ഭക്ഷണം നല്ക്കണേ " , മുതലായ കഴിവുകേടിനെ മറക്കാന്‍ മനുഷ്യ നിര്‍മ്മിതമായ വരട്ടു തത്വങ്ങളില്‍ ഞാന്‍ നിര്‍വൃതി കൊണ്ടു.നടന്നു വീട് എത്തുന്ന വരെ മനസ്സു ഉള്ളിന്റ്റെ ഉള്ളില്‍ എന്തൊക്കയോ പുലബുന്നുണ്ടായിരുന്നു , നീറി തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു നടന്നു , തളര്‍ന്നു ഉറങ്ങുന്ന ആ അമ്മുമയോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ തളര്‍ന്ന കൈ ഉയര്‍ത്തുകകയാണ് ചെയ്തത് , ആധര്‍ശവും , തത്വശാസ്ത്രവും , ഘോര പ്രസംഗങ്ങളും ഞാനെന്ന മനുഷ്യന്റ്റെ കഴിവുകേടായിരുന്നു , നീട്ടിപിടിച്ച ആ കൈക്കു മുന്‍പില്‍ ഞാന്‍ മനുഷ്യനെ അല്ലാതെ ജീവിച്ചു മരിക്കുകയായിരുന്നു , അടുത്തുള്ള ഹോട്ടലില്‍ ഗാന്ധിജിയുടെ മുഖം പതിച്ച ആ വസ്തു കൈമാറവേ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു പോയി , "ലോകത്തില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളില്‍ തുടങ്ങട്ടെ , അത് നമ്മള്‍ തന്നെ ആവട്ടെ " . അവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഞാന്‍ മുഗത്ത് നോക്കിയില , ആ നന്ദി ഞാന്‍ അര്‍ഹിച്ചിരുന്നില്ല , അര്‍ഹിക്കുന്നുമില്ല .അന്ന് വീട്ടില്‍ പോയി കഴിച്ച ഊണ് , കഴിച്ചതില്‍ വെച്ചേറ്റവും " രുചി " ഉള്ളതായിരുന്നു

NICEEEE
ReplyDelete