അയാളുടെ ജീവിതത്തിനു അയാള്‍ വലിയ അര്ഥങ്ങള്‍ ഒന്നും കണ്ടിരുന്നില്ല ,അയാള്ക്ക് ചുറ്റും ഉള്ളവര്‍ ചെയുന്നതും പറയുന്നതും പകര്ത്തില എഴുതുന്ന ഒരു യന്ത്ര മനുഷ്യന്‍ മാത്രമായിരുന്നു അയാള്‍. പുറത്തു ഓടുന്ന ലോകത്തില്‍ അയാള്‍ അത്രകണ്ട് ശ്രദ്ധ കൊടുത്തില്ല. ഗള്‍ഫില്‍ ഒരു അറബിയുടെ കടയില്‍ പാറാവ്കാരനായി അയാള്‍ ജീവിതം നീക്കി . അയാള്ക്ക് 2 മക്കള്‍ ഉണ്ടായിരുന്നു , രണ്ടും, പെണ്മക്കള്‍. മൂത്ത മകള്‍ എട്ടിലും , ഇളയ മകള്‍ അഞ്ചിലും പഠിക്കുമ്പോഴാണ് അയാളുടെ ഭാര്യക്ക് വയ്യാതെ വന്നത് . ഗള്ഫില്‍ മിച്ചം വരുന്ന തുച്ചമായ തുകയില്‍ ജീവിതം മുന്നോട്ടു നീക്കിയിരുന്ന അയാള്‍ ഇത് നാടിലേക്ക് വരാനുള്ള അവസരമായി എടുത്തു. ഭാര്യയെ നോക്കാനുള്ള വ്യജെന്നെ ചെന്നാല്‍ അവളുടെ കാശുക്കാരന്‍ തന്ത എന്തെങ്കില്ലും ചെയാതെ ഇരിക്കില്ല. അമ്മായിഅപ്പനെ കുറിച്ച് ഓര്‍ത്തപ്പോള്‍ ദേഷ്യം വന്നു .അയാളുടെ കാശു കണ്ടു മാത്രമാണ് അയാളുടെ മകളെ താന്‍ തലയില്‍ വെച്ചത്, ആദ്യം കുഴപ്പമൊന്നും ഇല്ലായിരുന്നു , അയാളുടെ താഴെ അങ്ങാടിയില്ലുള്ള ബേകറി തന്റെ് ഭരണത്തില്‍ ആയിരുന്നു . അവളുടെ സ്വഭാവം ഇഷ്ടമായിരുനിലെങ്ങിലും കാണാന്‍ തെറ്റില്ലാത്ത കാരണം അയാള്‍ 2 കുട്ടികളുടെ അച്ഛനാവാന്‍ വെറും 3 കൊല്ലമേ വേണ്ടി വന്നുള്ളൂ. അപ്പോഴാണ് അവളുടെ പരിഷ്ക്കാരി പിതാവ് കുട്ടികള്‍ 2 മതിയെന്ന് പറഞ്ഞത് , തന്നെയും അവളെയും ഒപ്പം ഇരുത്തി ഒരു 2 മണിക്കൂര്‍ ഉപദേശവും തന്നാണ് അന്ന് അയാള്‍ വീട്ടില്‍ പോയത് , അന്നൊരു തുലാവര്ഷ രാത്രി ആയിരുന്നു , അന്ന് കുട്ടികള്‍ ഉറങ്ങിയപോള്‍ അയാള്‍ ചെന്നു , പക്ഷെ അന്ന് അവള്‍ അച്ഛന്‍ പറഞ്ഞത് ഉരുവിട്ടു കൊണ്ട് പിന്മാ റി . പിറ്റേന്നും അവള്‍ വഴങ്ങിയിലാന്നു എന്നത്തിനാണ് അയാള്‍ അവളെ ആദ്യമായി അടിച്ചത് , പിറ്റേ ദിവസം കുട്ടികളെയും പെറുക്കി അവളുടെ വീട്ടില്‍ പോയപ്പോള്‍ അയാള്ക്ക് സമാധാനം തോന്നി . അന്ന് ബേകറിയില്‍ വെച്ച് ഒരു സ്ത്രീയെ അയാള്‍ പരിചയപ്പെട്ടു , കാശു കൊടുത്താല്‍ ഇങ്ങോട്ടും വരും എന്ന് മനസിലായപോള്‍ അയാള്‍ അവരെ വീട്ടിലേക്കു വിളിച്ചു. രാവിലെ ആരും കാണാതെ അവരെ ബസ് സ്റ്റോപ്പില്‍ കൊണ്ട് വിടണം എന്ന് പറഞ്ഞു വാതില്‍ തുറന്നപ്പോള്‍ അവിടെ നില്ക്കുയന്ന അമ്മായിഅപ്പനെ ആണ് കണ്ടത്. മകളുടെ ഭാവിയെ കുറിച്ച് ഓര്ത്തായിരിക്കണം അയാള്‍ ഒന്നും പറയാഞ്ഞത് , പക്ഷെ ബുദ്ധിശാലിയായ അയാള്‍ മരുമകനെ ഗള്ഫി്ലേക്ക് അയച്ചു . ജോലി പാറാവ് ആണെന്ന് അറിഞ്ഞപോള്‍ അയാള്ക്ക് പകയാണ് തോന്നിയത് . ഓരോ ദിവസവും അയാള്‍ വെറുപ്പോടെ തള്ളി നീക്കി . ഭാര്യ സമ്മതിച്ചില്ല , അപ്പൊ സമ്മതിക്കുന്ന ആളോട് കാര്യം ചോദിച്ചു . ഇത് ഇത്ര വലിയ തെറ്റാണോ ?? മനസ്സ് കൊണ്ടെങ്കിലും വ്യഭിചരിക്കാത്ത ആണുങ്ങള്‍ ഉണ്ടോ?? അങ്ങനെ 12 കൊല്ലം കിടന്നു പോയി , കാര്യം എന്താണെകിലും അയാള്ക്ക് അയാളുടെ മക്കളെ വളരെ ഇഷ്ടമായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് ഭാര്യക്ക് വയ്യാതെ ആയി എന്ന് അറിയുന്നത് . ഈ കാരണം പറഞ്ഞു അയാള്‍ നാട്ടിലേക്ക് വന്നു പിന്നെ പോയില്ല . പഴയപോലെ ബേകറി ഭരണം തിരിച്ചു കിട്ടി , വീണ്ടും അയാള്ക്ക് ജീവിതം തിരിച്ചു കിട്ടിയപോലെ തോന്നി. തന്റെ പഴയ ചങ്ങാതി സുബൈര്‍ , ടൌണില്‍ ഒരു പുതിയ ഇന്റര്നെനറ്റ് കഫെ തുടങ്ങി എന്ന് അറിഞ്ഞു പോയതാണ് , ഈ സുബൈര്‍ എന്ന് പറഞ്ഞാല്‍ ആത്മാര്ത്ഥ് മിത്രമാണ് , എല്ലാ കുരുതകേടിനും സുബൈര്‍ കൂടെ ഉണ്ടായിരുന്നു ., തെളിച്ചു പറഞ്ഞാല്‍ കുരുതകേടിനു മാത്രം , രാജേട്ടന്റെ കടയില്‍ നിന്ന് ഫയര്‍ മാസിക അടിച്ചു മാറ്റാനും , അമ്പല കുളത്തില്‍ ഒളിച്ചു നോക്കാനും , എന്തിനു അന്ന് തന്റൊ ബേകറിയില്‍ വെച്ച് ആ സ്ത്രീയെ പരിചയപ്പെടുത്തിയത് പോലും സുബൈര്‍ ആണ് . ചെന്ന് കയറി കുറച്ചു നേരം ഇരുന്നു കാര്യങ്ങള്‍ സംസാരിച്ചു പൊട്ടി ചിരിച്ചപ്പോഴാനു , രണ്ടു കോളേജ് പിള്ളേര്‍ കയറി വന്നത് , ഒരു ആണ്‍ കുട്ടിയും , ഒരു പെണ്കുട്ടിയും , സുബൈര്‍ ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം അവര്ക്ക് കാബിന്‍ കാണിച്ചു കൊടുത്തു. എന്നിട്ട് ഒരു കളചിരിയോടെ തിരിച്ചു വന്നു കമ്പ്യൂട്ടര്‍ ഓണ്‍ ആകി , എന്നിട് എന്തൊക്കയോ ചെയ്തു , അപ്പോള്‍ നേരത്തെ കയറി പോയെ ആ കുട്ടികളുടെ സിനിമ കമ്പ്യൂട്ടറില്‍ ഓടി തുടങ്ങി , “ ഇജ്ജു ഇത് നോക്ക് മോനെ ...” , അയാള്‍ നോക്കിയപോള്‍ കണ്ട കാഴ്ച ധാര്മി കമായ ശരികള്‍ അല്ലെങ്കിലും അയാള്ക്ക് അത് ഹരം കൊള്ളിച്ചു . അവര്‍ രണ്ടു പേരും അത് ആസ്വദിച്ചു , അത് ചെറുപ്പ കാലത്തേക്കുള്ള ഒരു മടങ്ങി പോക്കായി തോന്നി . അവര്‍ പോയതിനു ശേഷമാണ് സുബൈര്‍ കാര്യം പറഞ്ഞത് , “ ആ കാബിനില്‍ ഒരു ക്യാമറയുണ്ട് , ഇവന്മാര്‍ അവിടെ ചെയുന്നത് ഇതില്‍ പതിയും , ഈ സാധനമാനെ ചെറുതാ , ഒരാളും കാന്നൂല്ല... പിള്ളേരുടെ വിശപ്പും തീരും , നമ്മടെ കടിയും മാറും “ ...അവന്‍ പൊട്ടി ചിരിച്ചു , അയാളും ഒപ്പം യേറ്റ് പിടിച്ചു , എന്നിട്ട് ചോദിച്ചു , “ എന്നിയുമുണ്ടാ????” “പിന്നെ ഇല്ലാതെ , എപ്പോ തന്നെ ഒരു നാല് ഡി വി ഡി ക്കുള്ള സാധനം എന്റെല്‍ ഉണ്ട് , നീ നാളെ ഇതേ സമയം പോരെ , സംഭവം ലൈവായി കാണാം “ , കുറച്ചു നേരം കൂടി ഇരുന്ന്നു ഉള്ളതൊക്കെ കണ്ടാണ് അയാള്‍ വീട്ടിലേക്ക് തിരിച്ചു പോയത് . പിറ്റേ ദിവസം അവന്റെള കടയില്‍ ചെന്നപ്പോള്‍ അവന്‍ മുഖം ഉയര്ത്താ തെ നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു . അയാള്‍ വന്നത് അവനെ വിളിച്ചപ്പോഴാണ് അവന്‍ അറിഞ്ഞത് , “ നീ വന്നാ , ഒന്നും പറയണ്ട എന്റെ കെട്ടിയോള് പ്രസവ വേദന വന്നു വിളിച്ചു , അപ്പോഴാണ് ഇന്നത്തെ സിനിമ ഒരു രക്ഷയുമില , പിള്ളേര് ഇന്ന് പലതും നടത്തും ...അത് കണ്ടു ഇരുന്നപ്പോഴാണ് അവളുടെ പ്രസവം , തെറ്റ് എന്റെ തന്നെയാ , 10 മാസം മുന്പ്ന ഇതു എനിക്കറിയില്ലലോ ..നിന്റെ ഭാഗ്യം , ഞാന്‍ നേരെ ഹോസ്പിറ്റലിലേക്ക വൈകിട്ട് നിനക്ക് പോവറായ പൂട്ടി പൊക്കോ “ , അയാള്‍ ഉള്ളിലെ ആവേശം പുറത്തു കാണിക്കാതെ പറഞ്ഞു , “ നീ പൊക്കോ ഇന്ന് എനിക്ക് തിരക്കില , സാധനം ഇപ്പോഴും നടക്കുവാണോ??? “ , സുബൈര്‍ ഇറങ്ങുന്ന വഴി പറഞ്ഞു , “പോയി കണ്ടു നോക്ക്....പിന്നെ മണിക്കൂറിനു 25 രൂപ , പ്രിന്റിന് രൂപ , “ . അയാള്‍ ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ നോക്കാന്‍ പോയി , സുബൈര്‍ പറഞ്ഞത് സത്യമാണ് എന്ന് അയാള്ക്ക് ഭോധ്യപെട്ടു , അവനോടു ഒരുപാടു നന്ദിയും തോന്നി ...അയാള്‍ വിയര്ത്തു കൊണ്ടിരുന്നു ...വയാതെ കിടക്കുന്ന ഭാര്യയോടും , രണ്ടില്‍ നിര്ത്താ ന്‍ പറഞ്ഞ അവളുടെ തന്തയോടും , ഇതേ കാര്യത്തിന്നു തന്നെ ഗള്ഫിയലേക്ക് പറഞ്ഞു വിട്ട അമ്മായിഅപ്പനോടും ഉണ്ടായിരുന്ന ദേഷ്യം എത്ര കൂടുതലായിരുന്നു എന്ന് മനസിലായത് . ഒരു ആണ്‍ കുട്ടിയും പെണ്കുനട്ടിയും , സൈബര്‍ കാഫെയിലെ അടഞ്ഞ മുറിയില്‍ പുതിയ കാലത്തെ പ്രണയത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു. ഏറിയ പങ്കും ഇത് മാത്രമാണ് .ഇന്നത്തെ പ്രണയത്തിന്റെ രഹസ്യമായ പരസ്യങ്ങള്‍ മൊബൈല്‍ ക്യാമറയും , ഇന്റര്നെവറ്റും വന്നപ്പോഴാണ് മനസിലാവുന്നത് . അയാള്‍ കണ്ണുകള്‍ അനക്കാതെ അതിലേക്കു നോക്കി ഇരുന്നു , അപ്പോഴാണ് അയാള്‍ പെണ്കുട്ടിയുടെ മുഖം ശരിക്ക് കണ്ടത് . അത് അയാളുടെ മകളായിരുന്നു . ശരീരത്തിലെ രക്തം ഉറഞ്ഞു പോക്കുന്ന പോലെ അയാള്ക്ക് തോന്നി , ഹൃദയം ചിന്നഭിന്നമാക്കുന്ന പോലെ തോന്നി , അയാള്‍ ഉറക്കെ പൊട്ടി കരഞ്ഞു , അന്ന് കരഞ്ഞത് അയാളുടെ ഉള്ളിലെ അച്ഛനായിരുന്നു , അന്ന് അയാള്ക്ക് തോന്നിയ കുറ്റബോധത്തിന്റെ മറ്റൊരു പേരാണ് ആണത്തം . മനപ്പൂര്വ്വം നമ്മള്‍ ഓര്ക്കാത്ത സത്യങ്ങളാണ് നമ്മളെ മൃഗമാക്കി മാറ്റുന്നത്
ഈ കഥ എഴുതുന്നതിലൂടെ ഞാന്‍ ഒരുപക്ഷെ വെറുക്കപ്പെട്ടെക്കാം , പരിഹസിക്കപെട്ടെക്കാം , ഇങ്ങനെയൊന്നും നടക്കില്ല എന്ന് പറഞ്ഞു പുച്ചിക്കാം, ഇതു എഴുതാന്‍ മാത്രം ഞാന്‍ ഹരിചന്ദ്രന്‍ ആയോ എന്നും ചോദിക്കാം. പക്ഷെ ഈ ചോദ്യങ്ങള്ക്ക്െ നടുവില്‍ “ രാജാവ് നഗ്നാണ് “ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കുട്ടി ഉണ്ടാവും അത് ഞാനല്ല , ഈ കഥയിലെ സത്യമാണ് , ഇതു നമ്മുടെ ചുറ്റുമുള്ള കാഴ്ചകള്‍ മാത്രമാണ് , നമ്മള്‍ ഒരുപ്പാട് ജീര്ണനതക്കള്ക്കുമ നടുവിലാണ് , പുരുഷന്‍ എന്നത് ചൂഷണത്തിന്റെയും , വഞ്ചകന്റെയും പര്യായമായി മാറുന്നു , അവിടെ അച്ഛനും സഹോദരനും ഭര്ത്താറവും കാമുകനും എലാം മരണപെടുന്നു , എലാം ഒന്നായി മാറുന്നു , സ്ത്രീ വിധേയത്വത്തിന്റെയും , അടിച്ചമര്ത്ത ല്ന്റെയും പ്രതീകമാക്കുന്നു . തിരുത്തി എഴുതേണ്ടത് നമ്മള്‍ തന്നെയാണ്
all the bets asane.....keep on writing
ReplyDelete