ഞാനൊരു ബൈക്ക് വാങ്ങി , പിന്നില്‍ ഒരു നക്ഷത്രവും
മുന്നില്‍ ഒരു ഷെയും ഒട്ടിച്ചു , വെറുതെ
ഞാന്‍ ആദ്യമായി ഓടിച്ചു അന്ന് പോലീസെ പിടിച്ചു
ലയ്സന്‍സ്സു ഇല്ലാത്ത കാരണം ഫൈന്‍ അടച്ചു
ഞാന്‍ ലൈസനസ്സ് എടുത്തു , ബൈക്ക് ഓടിച്ചു
ഹെല്‍മെറ്റ് ഇല്ലാത്ത കാരണം പിടിച്ചു ഫൈന്‍ അടച്ചു
ഞാന്‍ ഹെല്‍മെറ്റ് വാങ്ങി ബൈക്ക് ഓടിച്ചു
ഹെല്‍മെറ്റ് തലയില്‍ വെക്കാതെ പിടിച്ചു ഫൈന്‍ അടച്ചു
ഞാന്‍ ഹെല്‍മെറ്റ് തലയില്‍ വെച്ചു കൊണ്ട് ഓടിച്ചു
പിന്നെയും പിടിച്ചു , ഇത്തവണ ഇന്‍ഷുറന്‍സ് അടക്കതോണ്ട് ഫൈന്‍ അടച്ചു
ഞാന്‍ ഇന്‍ഷുറന്‍സ് അടച്ചു ബൈക്ക് ഓടിച്ചു
ബൈക്കിനു ഗ്ലാസ് വെക്കാത്ത കാരണം പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ ഗ്ലാസ് വെച്ച് ബൈക്ക് ഓടിച്ചു
പുക നിയന്ത്രണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞു പിടിച്ചു
ഫൈന്‍ അടച്ചു
ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് എടുത്തു ബൈക്ക് ഓടിച്ചു
ഇണ്ടികേറ്റര്‍ കത്തുന്നില്ല എന്ന് പറഞ്ഞു പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ ഇണ്ടികേറ്റര്‍ മാറ്റി ബൈക്ക് ഓടിച്ചു
നമ്പര്‍ പ്ലട്ടിന്റെ കോലം കണ്ടു പിടിച്ചു , ഫൈന്‍ അടച്ചു
ഞാന്‍ നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്ക് ഓടിച്ചു
3 പേരെ കയറ്റിയതിനു പിടിച്ചു , ഫൈന്‍ അടിച്ചു
പിന്നെ ആരെയും ബൈക്കില്‍ കയറ്റിയില്ല , ഞാന്‍ ബൈക്ക് ഓടിച്ചു
ചെക്കിംഗ് ഉണ്ട് എന്ന് പറഞ്ഞപ്പോ നിര്‍ത്തി പോവാതെ കത്ത് നിന്ന്
പുറകിലൂടെ വന്നു " നോ പാര്‍കിങ്ങില്‍" പാര്‍ക്ക് ചെയ്തതിനു പിടിച്ചു
ഫൈന്‍ അടച്ചു
ഞാന്‍ പിന്നെയും ബൈക്ക് ഓടിച്ചു , ഇത്തവണ നിര്‍ത്തിയില്ല
പിന്നാലെ ജീപ്പില്‍ വന്നു പിടിച്ചു
നിറുത്താത കാരണം ചെവിട് മൂളും പോലെ ഒന്ന് കിട്ടി , ഫൈന്‍ അടച്ചു
ഞാന്‍ ഫൈന്‍ അടച്ചു ബൈക്ക് ഓടിച്ചു
പിന്നെയും പിടിച്ചു , ഹെല്‍മെട്ടിന് ISI മാര്‍ക്ക് ഇല്ലാന്ന് പറഞ്ഞു പിന്നെയും ഫൈന്‍ അടച്ചു
ഞാന്‍ ബൈക്ക് ഓടിച്ചു , പിന്നെയും പിടിച്ചു
ഇത്തവണ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു
പിന്നെയും ഫൈന്‍ അടച്ചു
ഇന്നി ചന്തു തോക്കില്ല മക്കളെ , ഫൈനും അടക്കില്ല കാരണം
ഞാന്‍ ബൈക്ക് വിറ്റു
No comments:
Post a Comment