ഫേസ്ബുക്ക്
ഫേസ്ബുക്കിന്റെ വര്‍ധിച്ചു വരുന്ന ജനസ്വാധീനത്തെ കുറിച്ചും , സമൂഹത്തിന്നും , സംസ്കാരത്തിന്നും വരുന്ന മാറ്റത്തെ കുറിച്ചും അയാള്‍ വളരെ അധികം ആകുലനായിരുന്നു. ചെറുപ്പക്കാരെയും , മധ്യവയ്സ്കരെയും ആലസ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും , നിഷ്ക്രിയത്വം എന്ന മാറാരോഗത്തെ ഊര്‍ജസ്വലരയിരിക്കണ്ട ഒരു വിഭാഗത്തിലെക്കു വളരെ ക്രിയാത്മകമായി പടര്‍ത്തിയ fbയെ അയാള്‍ക്ക് വെറുപായിരുന്നു. ധാരാളം വായിക്കുമായിരുന്ന അയാള്‍ ഒരു യുദ്ധത്തിന്നു വേണ്ടി സജ്ജ്മായി. അയാളുടെ ജീവിതം തന്നെ ഇതിനു വേണ്ടി മാറ്റി വെച്ചു. അയാള്‍ പരിച്ചയപെടുന്ന എല്ലാവരോടും ഈ കാര്യം പറഞ്ഞു മനസിലാക്കി. ഇതു അധികം ആളുകളിലേക്ക് എത്തുന്നില്ല എന്നാ ആകുലത സ്വന്തം സമ്പാദ്യം മുടക്കി സെമിനാറുകളും , കവല പ്രസംഗങ്ങളും നടത്താന്‍ നിര്‍ബന്ധിത്തനാക്കി. മനോഹരമായി പ്രസംഗിക്കുമായിരുന്ന അയാളുടെ വാക്കുകള്‍ കേട്ട് കുറെ പേര്‍ fb ഉപേക്ഷിച്ചു . പക്ഷെ മാറ്റത്തിന്റെ ഏഴാം ദിവസം ഈ പറഞ്ഞ പലരുടെയും account -ഇല്‍ പച്ച വെളിച്ചം കണ്ടിരുന്നു. ഇത് പല വഴിക്ക് അറിഞ്ഞ അയാള്‍ നിരാശയുടെ ശവപറമ്പില്‍ പെറ്റ് നോവുമായി അലഞ്ഞു . എത്ര കഠിനമായി പരിശ്രമിച്ചിട്ടും അയാളുടെ വാക്കുകള്‍ സിംഹ ഭാഗം fb കാരിലേക്ക് എത്തിയില്ല. എത്തിയവര്‍ പിന്നേയും പച്ച വിളക്ക് കത്തിച്ചു , ചിലര്‍ അത് അണച്ച് സ്വര്യമായി വിഹരിച്ചു
ഒടുവില്‍ അയാളും fb-യില്‍ ഒരു account തുടങ്ങി . " FB വിമര്‍ശിക്കപെടുമ്പോള്‍" എന്നൊരു പേജും തുടങ്ങി. അയാള്‍ക്കിപ്പോ 2,347 friends ഉണ്ട് , അയാളുടെ പേജിനു 22,398 ലൈക്കും , 11 , 116 മെംബെര്‍സും , 9958 ഷെയര്‍റും ഉണ്ട് , അയാളിടുന്ന ഓരോ പോസ്റ്റിന്നും ശരാശരി 4000 ലൈക് കിട്ടുന്നുണ്ട് , അയാളിപോള്‍ സന്തുഷ്ടനാണ് , അയാള്‍ യുദ്ധം തുടരുകയാണ്
No comments:
Post a Comment