Sunday, 9 February 2014

സ്ത്ര്യണത



                                   സ്ത്ര്യണത
അയാളെ കണ്ടപ്പോൾ 2ആം ക്ലാസ്സിൽ പഠിക്കുന്ന ഗോപികുട്ടന് പോലും പെണ്ണിനെ പോലെയാണ് തോന്നിയത് , ചായപീടികയിലും , ബസ്‌ സ്റ്റോപിലും , മറ്റും അയാള് നടന്നു പോകുമ്പോൾ അടക്കം പറച്ചിലും പൊട്ടിച്ചിരികളും കേട്ടു ..അത് അയാൾ പോയതിനു ശേഷവും പല്ലപ്പോഴും തുടർന്നു , ഒരിക്കൽ കുട്ടികൾ ഇല്ലാത്ത പേരിൽ ഭാര്യ ഇട്ടിട്ടു പോയ ദൈവവിശ്വാസി ജാതി പ്രേമി സദാചാരവാധി നാണ്വേട്ടൻ അവന്റെ മുഖത്തു നോക്കി ഒരു ചെറു ചിരിയോടെ ചോദിച്ചു , " ദൈവത്തിന്റെ ഓരോ ചെയത്തെ , നീ സത്യത്തിൽ ആണു തന്നെ ആാണോ .." ..അന്ന് അയാൾ ഒരുപാടു കരഞ്ഞു ..പിന്നെ കുറേക്കാലം അയാളെ കണ്ടില്ല ... 5 കൊല്ലം കഴിഞ്ഞു കാണും അയാൾ തിരിച്ചു വന്നു ... ഭാര്യയും 2 കുട്ടികൾക്കും ഒപ്പം ..ആളുകൾ അത്ഭുതത്തോടെ നോക്കി ..സ്ത്രീകൾ സീരിയൽ ഒഴിഞ്ഞ നേരത്ത് അതുമാത്രം പറഞ്ഞു ..ഗോപികുട്ടൻ അയാളുടെ കുട്ടികളുടെ പേര് ചോദിച്ചു ... നാരായണേട്ടൻ പത്തു നാളികേരം അയാള്ക്ക് സന്തോഷത്തോടെ കൊടുത്തു ...നാണുവേട്ടൻ നിരാശയോടെ ആശ്ചര്യം നടിച്ചു പറഞ്ഞു , " ദൈവത്തിന്റെ ഓരോ ചെയത്തെ ..."...2 വാര അപ്പുറം ഭാനുവേടത്തി ഉറക്കെ പ്രഖ്യപ്പിചു , " അവനാണ് ആണ് , കെട്ടി മക്കളുമായി എന്നിട്ടോ പൊന്നു പോലെയ നോക്കുന്നെ , അല്ലേലും പേരിനു മാത്രം ആണയിട്ടു എന്ത് കാര്യം ? ആ നാണഉനെ പോലെ "

No comments:

Post a Comment