Thursday, 20 February 2014

പ്രതികാരം




കൌമാരം വിട്ടു യൌവനത്തിലേക്ക് വന്നപ്പോള്‍ തൊട്ടു...പക്വത എന്ന ഭാരം ചുമക്കുകയാണ്....അന്നം മുട്ടാത്തെ ഇരിക്കണേ ജോലിക്ക് പോണം..അങ്ങനെ പോണമെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണം ..ഉറക്കത്തിന്റെ സുഖം അറിയാത്ത മൊബൈല്‍ ഫോണ്‍ കൃത്യം 6 മണിക്കു ചിലച്ചു..ബോബ് മാര്‍ലേയുടെ പാട്ടു ആണ് അലാറം ടോണ്‍ ...ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയ ഒരു കീറാമുട്ടി ആണെന്ന് തോന്നി തുടങ്ങിയിരുന്നു ...ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കാന്‍ വേണ്ടി അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന വിചിത്രത..വായില്‍ ബ്രഷുമായി രാവിലെ തന്നെ പേപ്പര്‍ എടുത്തു ഒരു വായനയാകാം എന്ന് കരുതി ഉമ്മറത്ത്‌ ഇരുന്നതാണ്...ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍ പോയി എന്നാ വാര്‍ത്ത‍ വായിച്ചപ്പോ കാലിന്‍റെ മാംസളമായ ഭാഗത്ത്‌ ഒരു ഇടിമിന്നല്‍ വെട്ടിയ പോലെ തോന്നി..ക്ഷണം കൊണ്ട് തന്നെ അത് എന്നില്‍ അവേശിക്കുന്നത് ഞാന്‍ അറിഞ്ഞു ...ഒളിമ്പിക്സില്‍ ഹൈ ജമ്പ് ചാടുന്ന പോലെ ഞാന്‍ ഉയര്‍ന്നു ചാടി...പറന്നു എന്ന് പറഞ്ഞാല്‍ അധികമാവില്ല...നോക്കുമ്പോള്‍..വളഞ്ഞു പോളഞ്ഞു തറയിലൂടെ ഒരു കല്‍കുന്നന്‍(centipaid) പായുന്നു...27/11നു രാവിലെ ബുഷ്‌ ബിന്‍ ലാദനെ കണ്ടിരുന്നുവെങ്കില്‍ അയാളില്‍ സനിവേശിക്കപെടുംമായിരുന്ന വികാരങ്ങള്‍ എന്നിലും സംജാതമായി ...പ്രതികാരവും പകയും തലയിലേക്ക് പാഞ്ഞു കയറുന്നത് ഞാന്‍ ശ്രദ്ധിച്ചതായി ഓര്‍ക്കുന്നില്ല ..പക്ഷെ 2 ഇഞ്ച്‌ കനമുള്ള പുത്തന്‍ ഷൂസ് അതിന്റെ നട്ടെല്ല് ലക്ഷ്യമാകി (അതിനു നട്ടെല്ല് ഇല്ല എന്ന് അറിയാം..ഇത് ഞാന്‍ കരുതികൂടി സ്രഷ്ടിച്ച ഭീകരന്തരീക്ഷമാണ്) അടിച്ചപോള്‍ ..അത് തറയില്‍ അടിച്ചു ഉണ്ടാകുന്ന ഒച്ച ഞാന്‍ അറിഞ്ഞു..എന്റെ കൈ പല വട്ടം ഉയര്‍ന്നു ,താണു..ആ ശബ്ദം ചെമ്പട മുറുകുമ്പോള്‍ എടംതലയുടെ താളത്തെ അനുസ്മരിപ്പിച്ചു. പ്രതികാരം തറയില്‍ കളം വരഞ്ഞു കിടന്നു . " നിനോട് എന്ത് ദ്രോഹമാണ് ഞാന്‍ ചെയ്തത് ..എനിക്ക് പോലും വേണ്ടാത്ത എന്റെ ജീവിതം നീയും കൂടി നശിപ്പിക്കുകയാണോ? , നിനക്ക് മാപ്പു ഇല്ല..തല തണുത്തപ്പോള്‍ , ഞാന്‍ ചിന്തിച്ചു , അതിന്റ്റെ മുകളില്‍ കയറി ഇരുന്ന ഞാനാണോ തെറ്റുകാരന്‍ അങ്ങനെ ഇരുന്നപ്പോള്‍ പ്രതികരിച്ച അവനാണോ കുറ്റകാരന്‍...? ഉത്തരം മനസിലായപോള്‍ ഞാന്‍ കഴിഞ്ഞ നിമിഷത്തിലെക്കും , തറയിലേക്കും ഒപ്പം നോക്കി , കരികുന്നന്‍ ചെറിയ തുണ്ടുകളായി ചിതറി കിടക്കുന്നു ..മുകളില്‍ നിന്ന് നോക്കിയപോള്‍ അത് ഒരു ചോദ്യചിനം പോലെ തോന്നി , ഇത് വരെ കണ്ടത്തില്‍ ഞാന്‍ ഏറ്റവും ഖേദിച്ച ചോദ്യയചിഹ്നം.

No comments:

Post a Comment