വരം
പണ്ട് പണ്ട് , കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് നടക്കുനതിന്നു മുന്‍പ് .....അമേരിക്കന്‍ വന്‍കരയില്‍ ഒരു ഗ്രാമം ഉണ്ടായിരുന്നു ....അവിടെ ഒരു ഭയങ്കരനായ അസുരന്‍ ഉണ്ടായിരുന്നു ...7 അടി ഉയരം , 6 പായ്ക്ക് , മുട്ട തല , പോരാത്തതിനു കരാട്ടെ , കുന്ഗ് ഫു , മിക്സ് മാര്‍ഷിയല്‍ ആര്‍ട്സ് എന്നിവയില്‍ പ്രഗല്‍ബന്‍ ....പക്ഷെ എന്തോ മനുഷ്യന്മാര്‍ക്ക് മൂപരെ ഇഷ്ടമായിരുന്നില്ല ...മേല്‍ പറഞ്ഞ കാരണം കൊണ്ട് തന്നെ മനുഷ്യന്മാരെ കണ്ടാല്‍ രണ്ടു പെട കൊടുക്കാതെ മൂപര്‍ വിടാറില്ല ...അങ്ങനെ ജീവിക്കുംബോഴാണു അന്നത്തെ പ്രമുഖ പാര്‍ട്ടി നേതാവ് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചത് ....അന്ന് രാത്രി അസുരന്റെ കഞ്ഞിയില്‍ വിം കലക്കി , കുടി വെള്ളത്തില്‍ അറിസ്ട്രോകാറ്റ് റമും.....അസുരന് അന്ന് ബോധകേടും , വയറിളക്കവും , വാളും ഒപ്പം വന്നു, അസുരന്‍ അന്ന് വലാതെ സെന്റിമെന്റലായി , കുറച്ചു emotianal ഉം ആയി .
അപ്പൊ തന്നെ അടുത്ത് കണ്ട കാട്ടില്‍ കയറി തപ്പസു തുടങ്ങി , മഴ , വെയില്ല് , മഞ്ഞു ...(.അമേരിക്കയിലെ മഞ്ഞു എങ്ങനയാണ് നിങ്ങള്ക്ക് ഊഹിക്കമാലോ) , ഏതൊക്കെ കൊണ്ട് തപ്പസു തുടര്‍ന്ന് , ഊക്കന്‍ തപ്പസു ...ഒരു ഒന്നുഒന്നര തപ്പസു ...അന്ന് നമ്മുടെ ദേവേന്ദ്രന്നു india മാത്രം കാണാന്‍ കഴിയുന്ന geo stationary satelite മാത്രമേ ഉണ്ടായിരുന്നുളു , അതുകൊണ്ട് ഇത് കണ്ടില്ല ...ഇല്ലേ മൂപര് വല്ല അപസരസുകളെ വിട്ടു മുടക്കിയെന്നെ .....അവസാനം ദൈവം പ്രത്യക്ഷപെട്ടു ...(അന്ന് ഇന്നത്തെ പോലെ ദൈവങ്ങള്‍ക്ക് ജാതിയും , ഉപജാതിയും , മതവും ഒന്നും ഇല്ല ) , ദൈവം ചോദിച്ചു , " എന്താണ് , കുറെ കാലമായാലോ ....???" , അസുരന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി , അസുരന്‍ പറഞ്ഞു , " പൊന്നു തമ്പുരാനേ , എന്നിക്കൊരു വരം വേണം ?? തരുമോ? " , ദൈവം പറഞ്ഞു , " ചുമ്മാ ഇരി , ഞാന്‍ ഇതു വഴി പോയപ്പോ , എന്താ സംഭവം എന്ന് ചോദിക്കാന്‍ വന്നതാ " , അസുരന്‍ കരഞ്ഞു , " അല്ലേല്ലും എനിക്ക് അറിയാം ....ഞാന്‍ എവിടെ കിടന്നു ചാതോള്ലാം...!!! പോക്കൊള്ല്" ... " ചേ അപ്പോഴേക്കും പിണങ്ങിയോ??? കാര്യം പറ ..." " അതേയ് അടുത്ത ജന്മത്തില്‍ എനിക്ക് ഒരു വസ്തു ആവണം ....എന്നെ മണ്ണിനു ദഹിപിക്കാന്‍ പറ്റരുത് , വായു എന്നെ കത്തിച്ചാല്‍ മലിനമാകണം , ജലത്തില്‍ ഇട്ടാല്‍ ജലം മലിനമാകണം ...എന്നാല്‍ എന്നെ രാഷ്ട്രിയക്കാരെകാള്‍ കൂടുതല്‍ സ്നേഹിക്കണം , നാട്ടുക്കാര്‍ എന്നെ പറ്റി കുറ്റം പറയണം , എനിക്കെതിരെ സമരം ചെയണം ...പക്ഷെ ഞാന്‍ പിന്നെയും പിന്നെയും വന്നു കൊണ്ടിരിക്കണം ...എനിക്ക് സഹോദരിസഹോദരന്മാര്‍ അടങ്ങുന്ന വലിയ ഒരു കുടുംബം വേണം , എല്ലാവരും എന്നെ പോലെ തന്നെ .. ഡീല്‍ ഓര്‍ നൊ ഡീല്‍ ????" , " എന്തുവാടേയ്...ഇതിപ്പോ ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെ ആയി , ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഉണ്ടാക്കുന്ന നിഗടെ തല സമധിക്കണം ...ഹമ്മമ്...പിന്നെ ഞങ്ങള്‍ അഥവാ ഞാന്‍ ഒരു വാക്ക് പറഞ്ഞ വാക്ക ....താങ്കള്‍ പറഞ്ഞത് സമ്മതിച്ചു ...തഥാസ്തു
ആ അസുരന്‍ മരിച്ചു , പിന്നീട് ദൈവത്തിന്റെ വരം കൊണ്ട് വീണ്ടും ജനിച്ചു .....ആ അസുരനാണ് പ്ലാസ്റ്റിക് ....ലോകത്ത് എല്ലാം പ്ലാസ്റ്റിക് ആയി ...എന്തിന് പറയാന്‍ .... ദൈവത്തിന്റെ അപ്പം , പായസം , അട , സം സം ജലം , വീഞ്ഞ് ...അതുവരെ പ്ലസ്സ്ടിക് ടപ്പികളില്‍ ആയി .... തിന്നാന്‍ , കുടിക്കാന്‍ , കിടക്കാന്‍ , ഇരിക്കാന്‍ , എഴുതാന്‍ , മുഖം മാറ്റാന്‍ ....എങ്ങനെ എല്ലാം പ്ലാസ്റ്റിക് ആയി ....അത് കത്തിച്ചപ്പോള്‍ വായു മലിനമായി , മണ്ണിനു ശ്വാസം മുട്ടി ...കടലും സമുദ്രവും കുപ്പി കൊണ്ട് നിറഞ്ഞു ....അവനെതിരെ സമരം നടന്നു ...പക്ഷെ ഒന്നും മാറിയില്ല ....നേരെ കാതോര്‍ക്കു ...പ്ലാസ്റ്റിക് പൊട്ടി ചിരിക്കുന്നത് നിങ്ങള്ക്ക് കേള്‍ക്കാം
എച് ആര്‍ കെ
No comments:
Post a Comment