Thursday, 20 February 2014

കുട



കഴിഞ്ഞ കുംഭത്തില്‍ 67 ആയി കാണും അയാള്‍ ഓര്‍ത്തു , വാര്‍ധക്യം മനസിനെ പോല്ലും തളര്‍ത്തി കഴിഞ്ഞു . അയാള്‍ ( കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഭാര്യയെ , " അയാള്‍" , "താന്‍ " , "നോക്കു" എന്നൊക്കെയാണ് അഭിസംബോധന ചെയാറു) വീട്ടില്‍ തനിച്ചാണ് , ഇപ്പൊ വരാം എന്ന് പറഞ്ഞു പോയതാണ് , സമയം 5 മണി ആയി . സത്യത്തില്‍ അവര്‍ ഒറ്റക്കായിരുന്നു , ഉണ്ടായിരുന്ന 2 മക്കളും വേറെ വീട് എടുത്തു മാറി . കൊല്ലത്തില്‍ വിഷുവിനും , ഓണത്തിനും മാത്രമാണ് ഒന്ന് വരുന്നത് . നോക്കാന്‍ വേലക്കാരെ വെക്കാം എന്ന് മൂത്ത മകന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഹൃദയം തകരുന്ന പോലെ തോന്നി . അയാള്‍ സ്നേഹത്തോടെ വേണ്ട എന്ന് പറഞ്ഞു , ആവശ്യം ഇല്ലഞ്ഞിടട്ടല്ല , പക്ഷെ ചില സൌകര്യങ്ങള്‍ നിരസിക്കുനതാണ് നല്ലത് , സാമിപ്യം വേണ്ട സമയത്ത് ഔദാര്യം അത് ഹൃധയഭേധകമാണ് . ഭൂമിയിലെ നന്മ നശിച്ചു പോയോ എന്തോ? അത് ബാകി ഉണ്ടെങ്കില്‍ എവിടെയാണ് ? എന്തിനൊക്കെയോ വേണ്ടി ചുറ്റുമുള്ളവര്‍ ജീവിക്കുന്നു , അര്‍ഥങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഉള്ള ശ്രമത്തില്‍ എല്ലാവരും ഹൃദയ സ്തംഭനത്തിനു മാത്രം കഴിവുള്ള ഹൃദയം വെച്ചവരായി കഴിഞ്ഞു. അയാള്‍ മുകളിലേക്ക് നോക്കി , ദൈവം ഒരു പക്ഷെ തന്നെ കാണുന്നുണ്ടെങ്ങിലോ ? , കൈയില്‍ സഞ്ചിയുണ്ട് , നല്ല ഭാരവും . കഷ്ടി 1 കില്ലോമീറ്റര്‍ മാത്രമേ വീടിലേക്കുളളൂ , അത് കൊണ്ട് തന്നെ ഓട്ടോ വിളിച്ചാലും വരില്ല , ഒരു ചെറിയ ഓട്ടത്തിന് അവര്‍ക്ക് നഷ്ടപെട്ടക്കാവുന്ന വലിയ ഓട്ടങ്ങളാണ് അവരുടെ ആശംങ്ക.
ആകാശത്തിന്റെ പുതപ്പു നീകി മഴ ഭൂമിയിലേക്ക്‌ പതിച്ചു , അയാള്‍ വീണ്ടും മുകളിലേക്ക് നോക്കി , ദൈവത്തെ തന്നെ , ഇത്തിരി കരുണ വേണം എന്ന ഭാവം ഉണ്ടായിരുന്നു . അതൊരു പേമാരി ആയിരുന്നു , മഴ കയറു പോലെ ഞാഞ്ഞു കിടന്നു , റോഡ്‌ നിമിഷ നേരം കൊണ്ട് പുഴയായി , വെള്ളം തെറിപ്പിച്ചു കൊണ്ട് ചില വണ്ടികള്‍ ചീറി പാഞ്ഞു പോയി , അയാള്‍ നനഞ്ഞു കുതിര്‍ന്നു , നിറഞ്ഞു ഒഴുകിയ കണ്ണുമായി അയാള്‍ നടന്നു . പെട്ടന്നാണ് ഒരു പയ്യന്‍ തന്‍റെ നേര്‍ക്ക്‌ ഓടി വന്നത് ഒരു ഇരുപതു വയസ്സ് കാണുമായിരിക്കും , അവന്‍റെ കൈയില്‍ ഒരു കുട ഉണ്ടായിരുന്നു , മഴയെ വെല്ലുവിളിച്ചു കൊണ്ട് ആ വൃദ്ധന്റെ തല നനയാതെ അവന്‍ കുട ചൂടി , എന്നിട്ട് സഞ്ചി വാങ്ങി കൈയില്‍ പിടിച്ചു , " മഴ ഒരു മുന്നറിപ്പും ഇല്ലാതെ വന്നു , അല്ലെ മുത്തശാ?? " , അയാള്‍ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും പറ്റന്നില്ല , അയാള്‍ ഹൃദയം നിറഞ്ഞു ചിരിക്കുക മാത്രം ചെയ്തു , അവന്‍ സ്വയം നനയുകയായിരുന്നു , എന്നിട്ടും സഞ്ചിയും അയാളെയും പറ്റാവുന്നത്ര നനയാതെ നോക്കി . " മുത്തശന്റെ വീട് എവിട്യാ?? " , " ദ ആ വളവില്‍..അതേയ് കുട്ടി നനയണ്ട , ഞാന്‍ നടന്നോളാം" , " ഏയ് അത് സാരമില്ല മുത്തശാ " . വീട് എത്താറായാപ്പോഴാണു , ഒരു ബസ്സ് അവര്‍ വന്ന സ്ഥലത്തെ ബസ്‌ സ്റ്റോപ്പില്‍ വന്നു നിന്നത് . " മുത്തശാ , എന്റെ ബസ്സ് വന്നു ....അതലേ വീട് ? " കുട അയാളുടെ കൈയില്‍ കൊടുത്ത ശേഷം സഞ്ചിയുമായി അവന്‍ വീട്ടിലേക്ക്‌ ഓടി , സഞ്ചി ഉമ്മറത്ത്‌ മഴ നനയാതെ വെച്ച ശേഷം തിരിച്ചു ഓടി വന്നു . " അതേയ് മുത്തശ ആ കുട വെച്ചോള്ളു , ഞാന്‍ വാങ്ങിക്കൊള്ളാം..." അത് പറഞ്ഞു അവനോടി ആ ബസില്‍ കയറി . ഒരു നന്ദി വാക്ക് പോല്ലും കേള്‍ക്കാന്‍ നിക്കാതെ , അവന്‍റെ കുട അയാള്‍ക്ക് കൊടുത്തു , മഴ മുഴുവന്‍ കൊണ്ട് , എന്തിനു??. അയാള്‍ വീണ്ടും ആകാശത്തേക്ക് നോക്കി , " മാപ്പ് , ഇല്ല ഈ ലോകത്തെ നന്മ നശിച്ചിട്ടില്ല , അത് എവിടെയൊക്കയോ ജീവിക്കുന്നു .... ആ കുട തന്‍റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സ്നേഹമായി തോന്നി , മനസ് കൊണ്ട് അവനു വേണ്ടി അനുഗ്രഹങ്ങള്‍ വാരി കോരി ചൊരിഞ്ഞു .

 

No comments:

Post a Comment