Sunday, 16 February 2014

കാക്ക


അയാൾക്ക്‌ കാക്കയെ ഇഷ്ടമായിരുന്നില്ല , പകയായിരുന്നു എന്ന് പറയുന്നതാവും ശരി , ജീവിതം മുഴവാൻ അയാൾ കാക്കയുമായി ശീത സമരത്തിൽ ആയിരുന്നു ...കുട്ടികാലത്ത് അമ്മിണി ടീച്ചർ " കാക്കേ കാക്കേ കൂടെവിടെ .." എന്ന കവിത ചൊല്ലതതിനു തൊലി പൊളിയും പോലെ നുള്ളി..അന്ന് തൊട്ടു കാക്കയെ വെറുപ്പാണ് ..കാക്ക കൂട്ടിൽ മുട്ടയിടുന്ന കുയിലിനെ അയാള് മനസ് കൊണ്ട് ആരാധിച്ചു ..8 ആം ക്ലാസ്സിൽ പഠിക്കുമ്പോ 7 അം ക്ലാസ്സിലെ ശ്രീവിദ്യയോട് " ഐ ലവ് യു " പറയാൻ പോയതാണ് അന്ന് തല്ലയിൽ തുറിയ കാക്ക അയാളുടെ അഭിമാനത്തെയും പ്രണയ സ്വപ്നങ്ങളെയും ചിന്ന ഭിന്നമാക്കി കളഞ്ഞു
..അവൾ അപ്പൊ മാത്രമല്ല പിന്നെ എപ്പോഴും അവനെ കാണുമ്പോൾ പൊട്ടിച്ചിരിക്കും ...ദേഷ്യവും സങ്കടവും കടിച്ചമർത്തി നടക്കുമ്പോഴും കാക്ക കരയുന്ന ശബ്ദം കേൾക്കും ... അവസാനം അവൾ കാക്കയെ പോലെ ഒരുത്തനെ കെട്ടി , അപ്പോഴും ഇവന്റെ പക കൂടുക മാത്രം ചെയ്തു ... പിന്നെ എവിടെ കാക്ക കൂട് കണ്ടാലും അയാള് അത് നശിപ്പിക്കും , കല്ല്‌ എടുത്തു ഏറിയും ..ഇത് തുടർന്ന് പോന്നു , കല്യാണത്തിന്നു ആദ്യരാത്രിക്ക് കറന്റ്‌ ഇല്ലായിരുന്നു ....കാരണം ഒരു കാക്ക ഫേസും നയൂട്രല്ലും ഷോർട്ട് ചെയ്തു മരിച്ചു കിടന്നു ... രാവിലെ വരെ വീശറി വീശി ഇരിക്കണ്ടി വന്നു ...പിന്നെ പറയണോ , കാക്ക അയാളുടെ ശത്രുവായി , അയാളുടെ അച്ഛൻ മരിച്ചപ്പോൾ അയാൾ വിളമ്പിയ ബലിചോറിനു പകരം കാക്ക കൊത്തിയത് അയാളുടെ മോനു വിളമ്പി വെച്ച ബേബി ഫുഡ്‌ ...കൊത്തിയ കാക്കയെ അയാൾ എറിഞ്ഞോടിച്ചു ...ഇത് പല വിധത്തിൽ തുടർന്നു ..അവസാനം അയാൾ മരിച്ചു , അയാളുടെ മകൻ ബലി ഇട്ടു ..ഒരു കാക്ക വന്നു ...അത് ചോറ് തിന്നില്ല , അത് അവിടെ കാവൽ ഇരുന്നു . ഒരു കാക്ക വന്നു ...ബലി ചോറിന്റെ അടുത്ത് എത്തിയതെ ഉള്ളു , ഈ കാക്ക അതിനെ കൊത്തി പായിച്ചു ..പുറകിൽ വന്നവരേയും കൊത്തി പായിച്ചു ...അത് അയാൾ തന്നെയായിരുന്നു

No comments:

Post a Comment