Friday, 7 February 2014

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി

ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ വന്നു തുടങ്ങിയപ്പോഴാണ് അവനു അമ്പലം ഇഷ്ട്ടപെട്ടു തുടങ്ങിയത് . അമ്പലങ്ങള്‍ക്കു ചുറ്റും ഒരു പോസ്സിട്ടിവ് എനര്‍ജി ഉണ്ടെന്നും , അവിടെ പോയാല്‍ സമാധാനം കിട്ടുമെന്നും isro യില്‍ ഉള്ള വേണു ഏട്ടനാണ് പറഞ്ഞത് . ആദ്യത്തെ ദിവസം അമ്പലത്തില്‍ പോയി തൊഴുതു കുറി തൊട്ടിറങ്ങുംബോഴാണ് അവന്‍ അവളെ ആദ്യമായി കാണുന്നത് . കുളിച്ചു , നനവ് മാറാതെ നീണ്ടു കിടിന്ന മുടിയില്‍ തുല്ലസി കതിര്‍ ചൂടി , ചന്ദനം തൊട്ടു , കരിമഷി തേച്ച വിടര്‍ന്ന ഭംഗിയുള്ള കണ്ണുകളും , വടിവൊത്ത മൂക്കും , ചെറിയ ചുവന്ന ചുണ്ടുക്കളും , അവളെ തിരുവാതിരക്കു കത്തിച്ചു വെക്കുന്ന കാര്‍ത്തിക്ക വിളക്കിനെ പോലെ തോന്നിച്ചു , അവള്‍ പോസ്സിടിവ് എനര്‍ജിയുടെ മനുഷ്യ രൂപമായിരുന്നു , പിറ്റേന്ന് തൊട്ടു അവന്‍ അമ്പലത്തില്‍ മുടങ്ങാതെ വന്നു തുടങ്ങി , അവന്‍റെ ദിവസങ്ങള്‍ കൂടുതല്‍ വരന ബേധങ്ങള്‍ ഉള്ളവയായി . ഒരു മാസം സ്ഥിരമായി അവളെ കാണുക , ക്ഷമയോടെ സംസാരിക്കാന്‍ വീണു കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുക്ക , അമ്പലത്തിന്റെ കോണുകളില്‍ മനുഷ്യ നിര്‍മിതമായ യാദൃശ്യകതയില്‍ പുഞ്ചിരിക്കള്‍ കൈ മാറുക , പിന്നീട് തുടരുക .
തുളസി പൂ വിടരുക്കയും , ദീപങ്ങള്‍ നൃത്തം ചെയുകയും , കര്പ്പൂരമെരിയുകയും , അഷ്ടപതി മുഴങ്ങുകയും ചെയുന്ന ദിനം അവളോട്‌ പ്രണയം പറയുക , എല്ലാം അവന്‍ തിരക്കഥയെഴുതി സൂക്ഷിച്ചു , ഒരു ദിനം അവന്‍ കണ്ടു വെച്ചു. ആ ദിവസമെത്തി അമ്പലത്തിന്റെ കോണില്‍ ആ യാദൃശ്യകതയില്‍ ഒരു മാസത്തെ പരിചയത്തിന്റെ പുറത്തു അവന്‍ പുഞ്ചിരിച്ചു , അവളുടെ ചെറിയ ചുണ്ടുകള്‍ പതുകെ വിരിയുന്നതും , അതിലെ മുല്ലപൂ മൊട്ടു പോലെയുള്ള പല്ലുകള്‍ പ്രകാശം ചൊരിയുകയും ചെയ്തപോഴാണ് അവളും ചിരിച്ചു എന്ന് അവനു മനസിലായത് , തുളസി വിടര്നിരുന്നു , കല്പ്പൂരത്തിന്റെ ഗന്ധം മനസിനെ തണുപിച്ചു , രാവിലെ കൊളുത്തിയ കല്‍വിളക്ക്‌ പ്രഭാചൊരിയുക്കയും , അതിലെ തീനാളങ്ങള്‍ നൃത്തം തുടര്‍ന്നു , അന്ന് അമ്പലത്തില്‍ ഇടക്ക അതി മനോഹരമായ സംഗീതം പൊഴിച്ചു , രമേശേട്ടന്റെ സോപാന സംഗീതം അത്ര ഹൃദ്യമായിരുന്നു , പഞ്ചെദ്രിയങ്ങളുടെ ഉത്സവമായിരുന്നു അത് , അവന്‍ അവളെ അതിനു നടുവില്‍ ദേവി ഭാവത്തില്‍ ആരാധിച്ചു , ഇതായിരുന്നു ആ സമയം , അവന്‍ മെലെ കണ്ണു തുറന്നു , അവന്‍ പറയുന്നതിന് മുന്‍പ് അവള്‍ കൈ നീട്ടിയിരുന്നു , ആ കൈ പിടിക്കാനെന്ന മട്ടില്‍ അവന്‍ കൈ ഉയര്‍ത്തി , അപ്പോഴാണ്‌ അതില്‍ ഒരു കവര്‍ കണ്ടത് , അത് വാങ്ങിയ നിമിഷം അവള്‍ ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു , " എന്തായാലും വരണം ട്ട്വോ ...." അവള്‍ പറഞ്ഞു , അത് അവളുടെ കല്യാണകുറിയയിരുന്നു
ഒരു മാസത്തിനു ശേഷം ഒരു 11 മണിക്ക് അവന്‍ ഉറങ്ങുകയായിരുന്നു , അന്ന് അമ്പലത്തില്‍ പോസിറ്റീവ് എനര്‍ജിയുടെ താലി കെട്ടായിരുന്നു
hrk

No comments:

Post a Comment