ചിരി
കഴിഞ്ഞ 4 ദിവസമായി പാലക്കാടയിരുന്നു ക്ലാസ്സ്!!!!! ട്രെയിന്‍ ഇല്ലാത്തതു എന്നെ ഒരു നിര്ബസന്ധിത ബസ് യാത്രക്കാരനാക്കി!! പുറത്തേക്കു കണ്ണും നട്ട് പിറകിലേക്ക് പായുന്ന ജീവിതങ്ങള്‍ നോക്കി ഇരിക്കാന്‍ ഒരു രസം തോന്നി. കാതുക്കളിലേക്ക് ഒഴുക്കി എത്തുന്ന പാട്ടുക്കള്‍ , ക്ഷീണത്തിന്റെ ആവര്ത്തിന വിരസതയില്‍ എന്നിലേക്ക് തെന്നി വീഴുന്ന മയകവും.ഒന്നാം ദിവസം : വഴിയില്‍ എവിടേയോ ഞാന്‍ കണ്തുതറന്നു , ഒരു കട എന്റെ ശ്രദ്ധയില്‍ പെട്ടു. പരിസരത്തു ഒറ്റ കട പോലും ഇല്ലാതെ സങ്കടപെട്ടു നില്ക്കു ന്ന പോലെ തോന്നി , ഒരു ഹോട്ടല്‍ ആയിരുന്നു , അതില്‍ ആരും ഉണ്ടായിരുന്നില്ല , ചില്ല് കൂട്ടില്‍ അടുക്കി വെച്ച പരിപ്പ് വടയും , ഉഴുന്ന് വടയും ബന്നും മറ്റും ഉച്ച മയക്കത്തില്‍ ആണ് എന്ന് തോന്നി. മുകളിലേക്ക് ഒരു പിരമിടുപോലെ ആവ ഇരുന്നു.
രണ്ടാം ദിവസം : പ്രണയ ഗാനങ്ങള്‍ പൊളത്തരമാണ് എന്ന് വര്ത്ത മാനവും , മനോഹരമാണെന്ന് ഭൂതവും , സംവധിച്ചു പരസപ്പരം ചേള്ളി വാരി എറിഞ്ഞപോള്‍ ഭാവി വിഷയം മനസിലാവാത്ത പോലെ കോട്ടുവ ഇട്ടു , ബസ് ആ കടക്കു മുന്നില്‍ എത്തിയിരുന്നു , ചില്ല് കൂട്ടിലെ പിരമിഡ് അത് പോലെ കാണപെട്ടു , ആ കടയില്‍ ആള്ക്കാകരുടെ ലക്ഷണം കണ്ടില്ല
മൂന്നാം ദിവസം : വീട്ടി തീര്ക്കാന്‍ വാങ്ങി കൂട്ടണ്ട കടങ്ങളെ പറ്റി ചിന്തിച്ചു , സമുദ്രത്തില്‍ ചക്രം പോലെ കറങ്ങുന്ന വടക്കുനോക്കി യന്ത്രം നോക്കി അര്ഥംദ മനസിലാവാതെ നില്ക്കു്ന്ന നാവികകന്റെ പോലെ നില്ക്കു മ്പോഴാണ് ബസ് ആ കടക്കു മുന്നില്‍ നിന്നത് ...ഉഴുന്നുവടക്കും പരിപ്പുവടക്കും ജ്വരം പിടിപെട്ട പോലെ അവശരായിരുന്നു , പിരമിഡുകള്‍ അവശേഷിച്ചു അത് പോലെ തന്നെ , ആപോഴാണ് കടക്കു അരികില്ലേക്ക് നടന്നു വരുന്ന ഒരാളെ ശ്രദ്ധയില്‍ പെട്ടത് , ഏറ്റവും മുക്കളിലെ പരിപ്പുവടയും ഉഴുന്നുവടയും എന്തൊക്കയോ പിറുപിറുക്കുന്ന പോലെ തോന്നി , പക്ഷെ ബണ്ണ്‍ ആത്മവിശ്വാസത്തോടെ ഇരുന്നു. അയാള്‍ ആ കടയില്‍ കയറിയില്ല!!!!!
നാലാം ദിവസം : ആവശ്യത്തിന്നു വായ തുറക്കാത്ത പ്രധാനമന്ത്രിയെ കുറിച്ചും , ആവശ്യമില്ലാതെ വായ തുറക്കുന്ന ചീഫ് വീപിനെയും കുറിച്ച് ഓര്ത്തചപ്പോള്‍ , 2 g അഴിമതി , കാലിത്തീറ്റ , പാമോയില്‍ , കോമണ്‍ വെല്ത്ത് , കല്ക്കിരി ഇങ്ങനെ ചില്ല വസ്തുക്കള്‍ തെളിഞ്ഞു , കഴിഞ്ഞ കൊല്ലം വീട്ടില്‍ ഓടിച്ചിട്ട് പിടിച്ച കള്ളനെ കുറിച്ച് ഓര്ത്തു പാപഭാരതാല്‍ ഞാന്‍ തല കുന്നിച്ചു, ബസ് കടക്കു മുന്നില്‍ എത്തിയിരുന്നു , അടുത്തുള്ള ഒരു വീട്ടില്‍ ആരോ മരിച്ചിരിക്കുന്നു , അന്പിതിനടുത്തു ആളുക്കള്‍ അവിടെ ഇവിടെ ചിതറി നില്പുണ്ട് , ചില്ല് കൂടിനുള്ളില്‍ പരിപ്പ് വടയും ഉഴുന്നവടയും മരണം അവരുടെതെന്ന് തോന്നിക്കും വിധം തളര്ന്നു ഇരുന്നു , വാര്ധ ക്യത്തിന്റെ ജരനരകള്‍ എന്നോണം അവരുടെ ഉള്ളിലെ എണക്കു ചില രാസ പരിണാമങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചിന്നി ചിതറി നിന്ന് മരിച്ച ആളുടെ ജീവചരിത്രത്തെ കുറിച്ചും , മുജന്മ പാപങ്ങളെ കുറിച്ചും കാര്യമായി സംസാരിച്ചവരില്‍ ചിലര്‍ ആ കടയിലേക്ക് കയറി , ചിലര്‍ ബണ്ണ്‍ കഴിച്ചു , ചിലര്‍ പരിപ്പ് വടയും , മറ്റു ചില്ലര്‍ ഉഴുന്ന് വടയും തിന്നു കൊണ്ട് ജീവചരിത്രം പുനരവര്തിച്ചു. ഞാന്‍ കടയുടെ പേര് നോക്കി , ചുവന്ന ബോര്ഡിില്‍ മഞ്ഞ കളറില്‍ “ QUALITY തട്ട്കട “ എന്ന് എഴുതിയിരുന്നു , ഞാന്‍ ചിരിച്ചു പോയി , എന്റെ അടുത്ത് ഇരുന്ന ആളുടെ മുഖത്ത് ഒരു ചോദ്യചിഹ്നം വളഞ്ഞു ഒടിഞ്ഞു തൂങ്ങി നിന്നു , ഞാന്‍ ചിരിച്ചത് എന്തിനാണ് എന്ന് എനിക്കറിയാം , ഇപോള്‍ നിങ്ങള്ക്കും
No comments:
Post a Comment